കൊച്ചി:പാചകാവശ്യങ്ങള്‍ക്കുള്ള പ്രകൃതി വാതകം പൈപ്പിലൂടെ എത്തിക്കുന്ന കൊച്ചി സിറ്റി ഗ്യാസ് പദ്ധതി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. പദ്ധതി വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന് ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. പൈപ്പിലൂടെ ഗ്യാസ് എത്തിക്കുന്ന പദ്ധതിയെ ആശങ്കയോടെയാണ് ചിലര്‍ കാണുന്നത്. ഇവരുടെ സംശയം ദൂരീകരിക്കാന്‍ കൊച്ചി സിറ്റി ഗ്യാസ് പദ്ധതിയിലൂടെ സാധിക്കുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
മന്ത്രിമാരായ പി കെ കുഞ്ഞാലികുട്ടി, വി കെ ഇബ്രാഹിം കുഞ്ഞ്, കെ ബാബു, അനൂപ് ജേക്കബ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇന്ത്യന്‍ ഓയിലും, അദാനി ഗ്യാസും ചേര്‍ന്നാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ആദ്യം കളമശ്ശേരിയിലെ 100 വീടുകളിലാണ് ഗ്യാസ് കണക്ഷന് നല്‍കുന്നത്. എല്‍ പി ജി യെക്കാള്‍ വിലക്കുറവും, സുരക്ഷിതവും, പരിസ്ഥിതി സൗഹൃദവുമാണ് സിറ്റി ഗ്യാസ് പദ്ധതിയെന്നാണ് അധികൃതരുടെ വാദം.