ക്രിക്കറ്റ് ലോകം ഇനി കുട്ടിക്രിക്കറ്റിന്‍റെ മത്സര ലഹരിയിൽ
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ക്രിക്കറ്റ് ലോകം ഇനി കുട്ടിക്രിക്കറ്റിന്‍റെ മത്സര ലഹരിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2016, 08:10 pm IST
FacebookTwitterWhatsAppTelegram

ക്രിക്കറ്റ് ലോകം ഇനി കുട്ടിക്രിക്കറ്റിന്‍റെ മത്സര ലഹരിയിൽ. ട്വന്‍റി – 20 ലോകകപ്പിന് മുന്നോടിയായി നടക്കുന്ന ഏഷ്യാകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ നാളെ – ബംഗ്ലാദേശിനെ നേരിടും. ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യ – പാക്കിസ്ഥാൻ മത്സരം 27 ന് നടക്കും. മാർച്ച് ആറിനാണ് ഫൈനൽ.

ആദ്യം ഏഷ്യാകപ്പ്, തൊട്ടുപിന്നാലെ ലോകകപ്പ്. ക്രിക്കറ്റ് ലോകത്തിന് ഇനിയുള്ള 40 ദിനങ്ങൾ സമ്മാനിക്കുന്നത് ട്വന്‍റി 20 മത്സരങ്ങളുടെ മാസ്മരികത. ബാറ്റും പന്തും തമ്മിലുള്ള പോരാട്ടത്തിന്‍റെ വേഗതയിൽ ആരാധകർക്ക് ഇനി അലിഞ്ഞു ചേരാം. കുട്ടിക്രിക്കറ്റിലെ ഏഷ്യൻ ചാന്പ്യന്മാരെ തീരുമാനിക്കുന്ന ഏഷ്യാകപ്പിന് ബംഗ്ലാദേശിലെ മിർപൂരാണ് വേദിയാകുന്നത്.

ഏകദിന ഫോർമാറ്റ് വിട്ട് ഇരുപത് ഓവർ മത്സരമായി ഇത്തവണ ഏഷ്യാകപ്പ് അരങ്ങേറുകയാണ്. ലോകകപ്പിന് മുന്നോടിയായി ഏഷ്യൻ ടീമുകൾക്ക് പരിശീലനം ഒരുക്കുകയാണ് ലക്ഷ്യം. ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ പ്രമുഖ ടീമുകൾക്കൊപ്പം യു.എ.ഇ യും ക്രീസിൽ പുതുചരിത്രം കുറിക്കാൻ ഇറങ്ങും. ഓസ്ട്രേലിയയ്‌ക്കും, ശ്രീലങ്കയ്‌ക്കുമെതിരെ പരന്പര നേട്ടവുമായി ഇറങ്ങുന്ന ടീം ഇന്ത്യയാണ് ഇത്തവണത്തെ ഫേവറേറ്റുകൾ.

ക്രിക്കറ്റ്‍ ലോകം കാത്തിരിക്കുന്ന ഇന്ത്യ – പാകിസ്ഥാൻ പോരാട്ടം 27 ന് നടക്കും. മാർച്ച് ഒന്നിന് ശ്രീലങ്കയ്‌ക്കെതിരെയും മാർച്ച് മൂന്നിന് യു.എ.ഇയ്‌ക്കെതിരെയുമാണ് ഇന്ത്യയുടെ മറ്റ് മത്സരങ്ങൾ. മാർച്ച് 6 നാണ് കലാശപോരാട്ടം. പിന്നെ ലോകകപ്പിന്‍റെ ലഹരിയിലേക്ക്.

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ആദ്യ ട്വന്‍റി 20 ലോകകപ്പിന് മാർച്ച് എട്ടിന് തുടക്കമാകും. മികച്ച പോരാട്ടത്തിന് കോപ്പുകൂട്ടി ടീം ഇന്ത്യ ഒരുങ്ങിക്കഴിഞ്ഞു. അതേ സമയം പടനായകൻ എം.എസ്. ധോണിയ്‌ക്ക് പരിക്കേറ്റത് ഇന്ത്യയെ ആശങ്കയിലാക്കുന്നുണ്ട്. ധോണി വിട്ടുനിന്നാൽ പകരക്കാരനായി പാർത്ഥിവ് പട്ടേൽ ടീമിൽ ഇടംപിടിക്കും. മിന്നും പോരാട്ടങ്ങൾക്കായി ക്രീസുണരാൻ ഇനി മണിക്കൂറുകൾ മാത്രം.

ShareTweetSendShare

More News from this section

ബഹിരാകാശത്തേക്ക് പാതി മലയാളിയുടെ പറക്കല്‍; അനില്‍ മേനോനുമായി സൊയൂസ് എംഎസ്-29 വിജയകരമായി വിക്ഷേപിച്ചു

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

Latest News

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

18 വര്‍ഷത്തെ സുവര്‍ണയുഗത്തിന് വിരാമം; ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലക സ്ഥാനമൊഴിഞ്ഞ് സ്റ്റീഫന്‍ ഫ്‌ലെമിങ്

‘ശബരിയുടെ കൊക്ക് ജീവനോടെ കാണുമായിരിക്കുമല്ലോ? കൊക്കിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു’; സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായി കോൺഗ്രസ് നേതാവിന്റെ വെല്ലുവിളി

സത്യപ്രതിജ്ഞയും ചെയ്തു കൗൺസിലറുമായി; ആകെ നാണംകെട് സിപിഎം; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിക്കുന്നു എന്ന് വി. ജോയ്

ഹാളണ്ടിന്റെ മാജിക്! പെറുവില്‍ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്ക് ‘എര്‍ലിങ് ഹാലണ്ട്’ എന്ന പേര് നല്‍കിയതായി പെറുവിന്റെ ദേശീയ തിരിച്ചറിയല്‍ രജിസ്ട്രി

‘അള്ളാഹുവിന് മാത്രമേ രക്ഷിക്കാൻ കഴിയൂ’; വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് മതപരിവർത്തന ശ്രമം; സൗജന്യ പുസ്തക വിതരണവുമായി മുസ്ലീം സംഘടന; ദുരൂഹമായി സാമ്പത്തിക സ്രോതസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies