കാഠ്മണ്ഡു: നേപ്പാളില്‍ 21 പേരുമായി പോയ ചെറുവിമാനം കാണാതായി. യാത്രക്കാരില്‍ രണ്ടു പേര് വിദേശികളാണ്. രണ്ട് കുട്ടികളും ഉള്‍പ്പെടും.
തലസ്ഥാനമായ കാഠ്മണ്ഡുവിന് 200 കിലോമീറ്റര്‍ അകലെയുളള പൊഖറയില്‍ നിന്നുമാണ് വിമാനം പറന്നുയര്‍ന്നത്. പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ പൊഖറയില്‍ നിന്നും ജോംസമിലേക്കുളള യാത്രയിലായിരുന്നു വിമാനം.
എന്നാല്‍ പറന്നുയര്‍ന്ന് അല്പസമയത്തിന് ശേഷം വിമാനത്തിന് കണ്ട്രോള് ടവറുമായുളള ബന്ധം നഷ്ടപ്പെടുകയായിരുന്നു. മലനിരകള്‍ നിറഞ്ഞ പ്രദേശത്ത് വെച്ചാണ് വിമാനവുമായുളള ബന്ധം നഷ്ടമായത്. ഹെലികോപ്ടറുകള്‍ തെരച്ചില്‍ ആരംഭിച്ചെങ്കിലും മോശം കാലാവസ്ഥ തടസം സൃഷ്ടിക്കുന്നുണ്ട്.
ഹിമാലയന്‍ മലകളിലേക്ക് ട്രക്കിംഗ് ആരംഭിക്കുന്ന പോയിന്റാണ് ജോംസം. പൊഖറയ്ക്കും ജോംസമിനും ഇടയില്‍ മറ്റ് ലാന്‍ഡിംഗ് പോയിന്റുകള്‍ ഒന്നുമില്ല. പ്രാദേശിക സമയം രാവിലെ 7.55 ഓടെയാണ് വിമാനം പറന്നുയര്‍ന്നത്.