മുംബൈ: മഹാരാഷ്ട്രയിലെ താനെയില്‍ കുട്ടികള്‍ അടക്കം 14 പേരെ കഴുത്തറുത്ത് കൊന്ന് യുവാവ് ജീവനൊടുക്കി. കൊല്ലപ്പെട്ടവരെല്ലാം യുവാവിന്റെ കുടുംബാംഗങ്ങളാണ്. സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് കരുതുന്നു.
താനെയിലെ കാസര്വഡവാലിയിലാണ് നാടിനെ നടുക്കിയ കൂട്ടക്കൊലപാതകം അരങ്ങേറിയത്. ഹസ്നില്‍ വരേക്കര്‍ എന്ന 35 കാരനാണ് കൊലപാതകം നടത്തിയത്. കൈയ്യില്‍ കത്തിയുമായി തൂങ്ങി മരിച്ച നിലയിലാണ് ഇയാളുടെ മൃതദേഹം പിന്നീട് കണ്ടത്. എല്ലാവര്ക്കും മയക്കുമരുന്നു നല്കിയ ശേഷം കഴുത്തറുത്ത് കൊല്ലുകയായിരുന്നുവെന്നാണ് പൊലിസ് നിഗമനം.
കുടുംബത്തിലെ ഒരു സ്ത്രീ മാത്രമാണ് പരിക്കുകളോടെ രക്ഷപെട്ടത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി താനെ സിവില്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.