ന്യൂഡല്‍ഹി: കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് മെയ് 16 ന് നടക്കും. മെയ് 19 നാണ് വോട്ടെണ്ണല്‍. കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ തീയതിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചത്.
തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി കമ്മീഷന് ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാനത്ത് ഏപ്രില്‍ 22ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. 29 നാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുളള അവസാന തീയതി, 30 ന് സൂക്ഷ്മ പരിശോധന നടക്കും. മെയ് രണ്ട് വരെ പത്രിക പിന്‍വലിക്കാന്‍ സമയമുണ്ടാകും.
കേരളത്തെക്കൂടാതെ തമിഴ്നാട്, പശ്ചിമബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമാണ് തെരഞ്ഞെടുപ്പ് നടക്കുക. 824 മണ്ഡലങ്ങളിലായി 17 കോടിയില്‍പരം വോട്ടര്‍മാര്‍ വിധിയെഴുതും. 2.56 കോടി വോട്ടര്‍മാരാണ് കേരളത്തില്‍ ഉള്ളത്. 21,498 പോളിംഗ് സ്റ്റേഷനുകള്‍ സംസ്ഥാനത്ത് ഉണ്ടാകും.