ന്യൂഡല്‍ഹി : ഈ വര്‍ഷത്തെ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരം ബോളിവുഡ് നടനും സംവിധായകനുമായ മനോജ് കുമാറിന്. ദേശസ്നേഹം വിളിച്ചോതുന്ന ചിത്രങ്ങളിലൂടെ ഹിന്ദി സിനിമയില്‍ ആധിപത്യം ഉറപ്പിച്ച നടനാണ് മനോജ് കുമാര്‍.
ഇന്ത്യന്‍ സിനിമയ്ക്ക് നല്കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് മനോജ് കുമാറിനെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.
1992ല്‍ രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്കി ആധരിച്ചിരുന്നു. പൂരബ് ഔര്‍ പശ്ചിമം, ശോര്‍, നീല്‍കമല്‍ തുടങ്ങിയവയാണ് മനോജ് കുമാറിന്റെ പ്രധാന ചിത്രങ്ങള്‍.
1995 ല്‍ മൈതാന്‍ ഇ ജങ് എന്ന ചിത്രത്തോടെ അദ്ദേഹം അഭിനയരംഗത്തോട് വിടപറഞ്ഞു. ഷാരൂഖ് ഖാന്റെ ഓം ശാന്തി ഓമിലെ നായക കഥാപാത്രം യഥാര്‍ഥത്തില്‍ മനോജ് കുമാറിന്റെ ജീവിതം തന്നെയാണ് അനാവരണം ചെയ്തത്.