ട്വന്‍റി 20 ക്രിക്കറ്റ് ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ ശ്രീലങ്കയ്ക്ക് ആറു വിക്കറ്റ് ജയം. 154 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയെ ഓപ്പണർ തിലകരത്ന ദിൽഷൻ നേടിയ അർദ്ധ സെഞ്ച്വുറിയാണ് അനായാസ ജയത്തിലെത്തിച്ചത്. ദിൽഷൻ 83 റൺസ് എടുത്ത് പുറത്താകാതെ നിന്നു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 153 റൺസ് എടുത്തത്. 62 റൺസ് എടുത്ത നായകൻ അസ്ഹർ സ്റ്റാനിക്സായിയുടെ ചെറുത്തുനിൽപ്പാണ് അഫ്ഗാനെ പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്.