കര്‍ഷകര്‍ക്കായി പുതിയ ഇന്‍ഷുറന്‍സ് പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കര്‍ഷകര്‍ക്കായി പുതിയ ഇന്‍ഷുറന്‍സ് പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2016, 10:46 am IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: വരള്‍ച്ച ഉള്‍പ്പെടെയുള്ള പ്രകൃതി പ്രതിഭാസങ്ങള്‍ മൂലം വിളനഷ്ടം നേരിടുന്ന കര്‍ഷകര്‍ക്ക് ആശ്വാസമേകാന്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പുതിയ ഇന്‍ഷുറന്‍സ് പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. കര്‍ഷകരില്‍ നിന്ന് നാമമാത്രമായ പ്രീമിയം തുക ഈടാക്കി ഉചിതമായ നഷ്ടപരിഹാരം നല്‍കാന്‍ ലക്ഷ്യമിട്ടുളളതാണ് പദ്ധതി.

കാര്‍ഷിക വിളയുടെ 1.5 ശതമാനം മുതല്‍ അഞ്ച് ശതമാനം മാത്രമാണ് പ്രീമിയമായി ഈടാക്കുന്നത്. വിരിപ്പുകൃഷിയ്‌ക്ക് രണ്ട് ശതമാനവും റാബി ഉല്‍പ്പന്നങ്ങള്‍ക്ക് 1.5 ശതമാനവും ആണ് പ്രീമിയം. വാര്‍ഷിക വിളകള്‍ക്കും തോട്ടകൃഷിക്കും പ്രീമിയം തുക അഞ്ച് ശതമാനം വരും. റബ്ബര്‍ ഉള്‍പ്പെടെയുള്ള തോട്ടകൃഷിക്കും പദ്ധതി ബാധകമാണ്. അതുകൊണ്ട് തന്നെ കേരളത്തിലെ റബ്ബര്‍ കര്‍ഷകര്‍ക്കും പദ്ധതി ഗുണകരമാകും.

ഒരു രാജ്യം ഒറ്റ പദ്ധതി എന്ന നിലയ്‌ക്കാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. നിലവിലുള്ള കാര്‍ഷിക ഇന്‍ഷുറന്‍സ് പദ്ധതികളിലെ എല്ലാ ഗുണങ്ങളും സംയോജിപ്പിച്ചാണ് പുതിയ പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. പദ്ധതി നിലവില്‍ വരുന്നതോടെ നിലവിലുണ്ടായിരുന്ന ഇടക്കാല പദ്ധതികള്‍ അപ്രസക്തമാകും.

സങ്കേതിക വിദ്യകളുടെ സേവനം കൂടി കൂട്ടിയിണക്കിയാണ് പുതിയ പദ്ധതിയെന്നതാണ് ഏറെ ശ്രദ്ധേയം. വിളനഷ്ടത്തിന്റെ വിവരങ്ങള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ സഹിതം അധികൃതരെ ബോധ്യപ്പെടുത്താം. നടപടിക്രമങ്ങള്‍ വൈകുന്നത് മൂലമുണ്ടാകുന്ന കാലതാമസം ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പദ്ധതിയില്‍ സര്‍ക്കാരിന്റെ സബ്‌സിഡിക്ക് ഉയര്‍ന്ന പരിധി ഏര്‍പ്പെടുത്തിയിട്ടില്ലെന്നതാണ് കര്‍ഷകര്‍ക്ക് ഗുണകരമായ മറ്റൊരു വസ്തുത. പരമാവധി ഇന്‍ഷുറന്‍സ് തുക കര്‍ഷകര്‍ക്ക് ലഭിക്കാന്‍ ഇത് സഹായകമാകും.

ShareTweetSendShare

More News from this section

കേട്ടാൽ അറയ്‌ക്കുന്ന നീചമായ വാക്കുകൾ; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയെ അപമാനിച്ച് രഞ്ജിനി ഹരിദാസിന്റെ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി; പ്രതിഷേധം ശക്തമാകുന്നു

സിഗരറ്റ് ചോദിച്ചു, ഇല്ലെന്ന് മറുപടി; ചായക്കടയിൽ ഇരിക്കുകയായിരുന്ന വയോധികനെയും കടയുടമയെയും ആക്രമിച്ച് യുവാക്കൾ

‘ഭാരതം പൂർണ സജ്ജം, പാകിസ്താൻ കൂടുതൽ സാഹസത്തിന് മുതിരരുത്; ചർച്ച പിഒജെകെയെ കുറിച്ച് മാത്രം’; ശക്തമായ മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്

കാളവണ്ടിക്ക് വഴി നൽകാത്തതിനെച്ചൊല്ലി വാക്കേറ്റം; പാലക്കാട് യുവാവിനെ കുത്തിക്കൊന്നു

അവശേഷിച്ചത് ടൺ കണക്കിന് മാലിന്യം; സിജെപി സമരം അവസാനിച്ചതിന് പിന്നാലെ ജന്തർമന്തറിൽ ശുചീകരണം; 500-ലധികം തൊഴിലാളികളുമായി എൻഡിഎംസി

ബിസ്ക്കറ്റ് പാക്കറ്റിൽ 25 ഗ്രാം കുറഞ്ഞതിന് 50,000 രൂപ നഷ്ടപരിഹാരം; പാർലെയും ഹൈപ്പർമാർക്കറ്റും ചേർന്ന് പണം നൽകണം; ഉപഭോക്തൃ കമ്മിഷന്റെ ഉത്തരവ്

Latest News

കൂട്ടുകാരിയെ കാണാൻ എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി; ആലുവയിൽ 12 വയസ്സുകാരിയെ കാണാതായി; വ്യാപക തെരച്ചിൽ

സഹോദരന്റെ മരണം താങ്ങാനായില്ല; 69കാരി പുഴയിൽ ചാടി ജീവനൊടുക്കി

വാടക വാങ്ങിവെച്ചാൽ മതിയോ?? ലിഫ്റ്റ് റിപ്പയർ ചെയ്യാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ബാങ്ക് മാനേജരുടെ കരണത്തടിച്ച് കരുണാനിധിയുടെ കൊച്ചുമകൾ

ഡൽഹിയിലേക്ക് പോയവർ സെക്രട്ടറിയേറ്റിന് മുന്നിലെ ഞങ്ങളുടെ കണ്ണീര് എന്തേ കാണുന്നില്ലാ??…സമരം ശക്തമാക്കി ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍

ഇൻവോയ്‌സ് ഇല്ലാതെ 10 മാസത്തിനിടെ ടി. വീണയ്‌ക്ക് 45 ലക്ഷം; സി.എം.ആർ.എൽ കള്ളപ്പണ ഇടപാടിൽ കൂടുതൽ തെളിവുകളെന്ന് ഇ.ഡി.

കുരുക്കായി ശശിധരൻ കർത്തയുടെ മൊഴി; പിണറായി വിജയനെ ഉടൻ ഇ.ഡി ചോദ്യം ചെയ്യും, റിപ്പോർട്ടിൽ നിർണായക വെളിപ്പെടുത്തലുകൾ

കാർഗിൽ വിജയ് ദിവസ് ഇന്ന്; പാകിസ്താനെ മുട്ടുകുത്തിച്ച ഇന്ത്യയുടെ ഐതിഹാസിക വിജയത്തിന് 27 വർഷം; ധീരജവാൻമാർക്ക് രാജ്യത്തിന്റെ പ്രണാമം

‘രാഷ്‌ട്രത്തിനും യുവജനങ്ങൾക്കും പ്രഥമ പരിഗണന, ബിജെപിക്ക് പദവിയല്ല പ്രധാനം’; വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി സ്വാഗതം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies