പെർത്ത് : ഓസ്ട്രേലിയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യയ്‌ക്ക് തോൽവി.ഏഴ് വിക്കറ്‍റിനാണ് ഓസ്ട്രേലിയ ഇന്ത്യയെ തോൽപ്പിച്ചത്.309 റൺസിന്‍റെ വിജയലക്ഷ്യം ഒരോവർ ശേഷിക്കേ ഓസ്ട്രേലിയ മറികടന്നു.ഇന്ത്യയ്‌ക്കായി രോഹിത് ശർമ്മ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടി.
ബ്രിസ്ബെയ്നിൽ ടോസ് നേടി ബാറ്‍റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയ്‌ക്ക് മൂന്നാം ഓവറിൽ ആദ്യ വിക്കറ്‍റ് നഷ്ടമായി.6 റൺസെടുത്ത ശിഖർ ധവാൻ പുറത്ത്.രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന രോഹിത് ശർമ്മ-കോഹ്‍ ലി സഖ്യം അടിച്ചെടുത്തത് 125 റൺസ്.പെർത്തിന് തുടർച്ചയെന്നവണ്ണം ക്രീസിൽ നിലയുറപ്പിച്ച രോഹിത് ശർമ്മയുടെ ബാറ്റിൽ നിന്ന് പിറന്നത് പരമ്പരയിലെ രണ്ടാം സെഞ്ച്വറി.
അജിങ്ക്യ രഹാനെ 89 ഉം കോഹ് ലി 59 ഉം റൺസ് നേടി ഇന്ത്യൻ ഇന്നിംഗ്സിന് ബലമേകി.309 റൺസിന്‍റെ വിജയ ലക്ഷ്യവുമായിറങ്ങിയ ഓസീസിന് ഓപ്പണർമാർ നൽകിയത് ഗംഭീര തുടക്കം.മുനയൊടിഞ്ഞ ബൗളിംഗിനൊപ്പം ഫീൽഡർമാർ കൂടി കൈയയച്ച് സഹായിച്ചതോടെ ഓസ്ട്രേലിയയ്‌ക്ക് കാര്യങ്ങൾ എളുപ്പമായി.
മധ്യ ഓവറുകളിൽ 3 വിക്കറ്‍റ് വീണെങ്കിലും ജോർജ് ബെയ്‍ലി -ഗ്ലെൻ മാക്സ്‍വെൽ സഖ്യം കങ്കാരുക്കളെ ജയത്തിലേക്ക് നയിച്ചു.രോഹിത് ശർമ്മയാണ് കളിയിലെ താരം.മൂന്നാം ഏകദിനം മറ്‍റന്നാൾ മെൽബണിൽ നടക്കും.