ന്യൂഡൽഹി : യമനിൽ ഐഎസ് തീവ്രവാദികൾ തട്ടികൊണ്ടുപ്പോയ ടോം ഉഴുന്നാലിലിനെ കണ്ടെത്താൻ എല്ലാ ശ്രമങ്ങളും നടക്കുന്നതായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. രണ്ട് ദിവസം മുന്പാണ് ടോം ഉഴുന്നാലിലിനെ ഐഎസ് സംഘം തട്ടിക്കൊണ്ടുപ്പോയത്. യമനിലെ എദനിൽ വൃദ്ധസദനം നടത്തുകയായിരുന്നു ടോം ഉഴുന്നാലിൽ.
യമനിൽ ഒരു വൃദ്ധസനത്തിന് നേരേ ആക്രമണം നടത്തിയ തോക്കു ധാരികൾ നാലു കന്യാസ്ത്രീകൾ ഉൾപ്പെടെ 16 പേരെ കൊലപ്പെടുത്തിയിരുന്നു . അന്നു തന്നെയാണ് വൈദികനെയും കാണാതായത് .