NewsSpecial

ഇന്ന് ഡോ.ബി.ആര്‍. അംബേദ്കറുടെ ജന്മദിനം

ഭരണഘടനാ ശില്പി, സ്വതന്ത്ര ഭാരതത്തിന്റെ ആദ്യ നിയമന്ത്രി, സാമൂഹ്യപരിഷ്കർത്താവ്, എന്നിങ്ങനെ അനുസ്മരിക്കാന്‍ ഏറെയുണ്ട് ഡോ.ബി.ആര്‍. അംബേദ്കറെ കുറിച്ച്. സ്വാതന്ത്ര്യത്തിന് വേണ്ടിമാത്രമല്ല, നൂറ്റാണ്ടുകളായി മനുഷ്യാവകാശങ്ങളും നീതിയും നിക്ഷേധിക്കപ്പെട്ട ജനതയുടെ മോചനത്തിന് വേണ്ടിക്കൂടിയായിരുന്നു അദ്ദേഹം ജീവിതാവസാനം വരെ പോരാടിയത്.

സൈനികനായ രാംജി സക്പാല്‍, ഭീമാബായ് ദമ്പതികളുടെ പതിനാലാമത്തെ മകനായിട്ടാണ് 1891ല്‍ ഏപ്രില്‍ 14ന് അംബേദ്കര്‍ ജനിച്ചത്. മഹാരാഷ്ട്രയിലെ മഹര്‍ എന്ന ദളിത് സമുദായത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. പല സാമൂഹിക, സാമ്പത്തിക പ്രതിസന്ധികളും തരണം ചെയ്ത് അംബേദ്കര്‍ കലാലയ വിദ്യാഭ്യാസം നേടി.

തുടർന്ന്  ഉന്നതപഠനത്തിനായി ന്യൂയോർക്ക്, കൊളംബിയ സർവകലാശാലകളിലും പിന്നീട് ഇംഗ്ലണ്ടിലും പോയി. നിയമബിരുദവും രാഷ്ട്രതന്ത്രം, നിയമം, സാമ്പത്തികശാസ്ത്രം എന്നീ വിഷയങ്ങളില്‍ ഡോക്ടറേറ്റും നേടി ഇന്ത്യയില്‍ തിരിച്ചെത്തിയ അദ്ദേഹം നിയമപരിശീലമാരംഭിച്ചു. ഈ സമയത്ത് അധഃസ്ഥിതരുടെ സാമൂഹിക സ്വാതന്ത്ര്യം, രാഷ്ട്രീയാവകാശങ്ങള്‍ എന്നീ വിഷയങ്ങളില്‍ ലേഖനങ്ങളും എഴുതാന്‍ തുടങ്ങി.

1927 ല്‍ മഹാഡ് മുന്‍സിപ്പാലിറ്റിയിലെ പൊതുകുളത്തില്‍ നിന്ന് വെള്ളം ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയാണ് അംബേദ്കര്‍ ആദ്യമായി സമരത്തിറങ്ങിയത്. 1930 ല്‍ വട്ടമേശസമ്മേളനത്തില്‍ പങ്കെടുത്ത അംബേദ്കര്‍ മുസ്ലിംങ്ങള്‍ക്ക് ന്യൂനപക്ഷ സീറ്റ് സംവരണം വേണമെന്ന നിർദ്ദേശത്തെ ശക്തമായി എതിർത്തു. 1932 സെപ്തംബര്‍ 24 ന് അംബേദ്കറുടേയും ഗാന്ധിജിയുടേയും നേതൃത്വത്തിലാണ് പൂന ഉടമ്പടി ഒപ്പുവെച്ചത്.

1935 ല്‍ മുംബൈ ലോ കോളേജിന്റെ പ്രിന്‍സിപ്പാളായി. ഭാരതീയ റിസർവ്ബാങ്കിന്റെ രൂപീകരത്തിലും അദ്ദേഹം നിർണ്ണായക പങ്ക് വഹിച്ചു. രാജ്യത്തെ പട്ടികജാതിക്കാരുടെ പുരോഗതിക്ക് വേണ്ടി സംവരണം എന്ന ഭരണഘടനാപരിരക്ഷ നേടിയെടുക്കാന്‍ കഴിഞ്ഞത് അംബേദ്കറുടെ പോരാട്ടങ്ങളുടെ ഭാഗമായിട്ടാണ്.

താഴ്ന്ന ജാതിക്കാർക്ക് തെരഞ്ഞുപ്പില്‍ മത്സരിക്കാന്‍ സംവരണം നല്‍കുന്ന ദ്വയാംഗ മണ്ഡലവും അംബേദകറിന്റെ ശ്രമഫലമായി രൂപമെടുത്തതാണ്. ഭാരതത്തിന് സ്വന്തമായി ഒരു ഭരണഘടന ആവശ്യമായി വന്നപ്പോള്‍ ആ ചുമതലയും അദ്ദേഹത്തില്‍ വന്നു ചേർന്നു. 1947 ഓഗസ്റ്റ് 29ന് ഭരണഘടന നിർമ്മാണസഭ രൂപപ്പെട്ടത് അംബേദ്കറുടെ നേതൃത്വത്തിലായിരുന്നു. 141 ദിവസം കൊണ്ടാണ് ഭരണഘടനയുടെ ആദ്യരൂപം തയ്യാറായത്.

വിവിധ രാജ്യങ്ങളുടെ ഭരണഘടനകളില്‍ നിന്ന് വേണ്ടത് ഉള്‍പ്പെടുത്തിക്കൊണ്ട്, ഭാരതത്തിന്റെ ബഹുസ്വരത നഷ്ടപ്പെടാതെ മഹത്തരമായ ഒരു ഭരണഘടന രൂപപ്പെടുത്താന്‍ അംബേദ്കറിനായി. ഭാരതത്തിന്റെ സ്വാതന്ത്ര്യസമരത്തില്‍ അംബേദ്കര്‍ പങ്കെടുത്തത് ജാതി വ്യവസ്ഥയെ തുടച്ച് നീക്കി ഹിന്ദുസമൂഹത്തെ ശക്തമാക്കാനായിരുന്നു.

സ്വാതന്ത്ര്യത്തിനായി പോരാടിയ അംബേദ്ക്കറെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്   അവഗണിക്കുന്ന കാഴ്ചയാണ് സ്വതന്ത്രഭാരതം കണ്ടത്. 1977ല്‍ അധികാരത്തില്‍ വന്ന ആദ്യത്തെ കോണ്‍ഗ്രസ് ഇതര സർക്കാരായ മൊറാർജി ദേശായിയുടെ സർക്കാരാണ് അംബേദ്ക്കർക്ക് അർഹമായ പ്രാധാന്യം നല്കിയത്. അതിന് ശേഷമാണ് അംബേദ്കര്‍ ജയന്തി അഘോഷിച്ച് തുടങ്ങിയതും. പിന്നീട് 1990ല്‍ രാഷ്ട്രം പരമോന്നത പൗരബഹുമതിയായ ഭാരതരത്‌ന നല്കി അംബേദ്കറെ ആദരിച്ചു.

1956 ഡിസംബര്‍ 6ന് അംബേദ്കര്‍ 65-ാം വയസ്സില്‍ അദ്ദേഹം അന്തരിച്ചു

2 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close