ചെങ്ങന്നൂര്‍: ദേശീയതയില്‍ ഊന്നി ഭാരതത്തെ ഒന്നായികാണുന്ന രാഷ്ട്രീയ പ്രസ്ഥാനം ബി.ജെ.പി മാത്രമെന്ന് കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു. ഏതു മതമായാലും ഭാഷയായാലും ഭാരതീയര്‍ ഒന്നാണെന്ന കാഴ്ചപ്പാടാണ് ബി.ജെ.പിക്കുള്ളതെന്നും നായിഡു പറഞ്ഞു. എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് കണ്വന്ഷന് ചെങ്ങന്നൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സദസിനെ രസിപ്പിക്കുകയും ഒപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്നതായിരുന്നു വെങ്കയ്യ നായിഡു ചെങ്ങന്നൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പി.എസ് ശ്രീധരന് പിള്ളയുടെ തെരഞ്ഞെടുപ്പ് കണ്വന്ഷന് ഉദ്ഘാടനം ചെയ്തു നടത്തിയ പ്രസംഗം. ബി.ജെ.പിക്കെതിരെ കേരളത്തില്‍ ഇടതുവലതുമുന്നണികള് നടത്തുന്ന കുപ്രചരണങ്ങള്‍ക്കുള്ള മറുപടിയായി അദ്ദേഹത്തിന്റെ വാക്കുകള്‍.
സി.പി.എമ്മിന്റെയും കോണ്‍ഗ്രസിന്റെയും തട്ടിപ്പ് രാഷ്ട്രീയത്തെ തുറന്നുകാട്ടാനും നായിഡു മറന്നില്ല. ഡല്‍ഹിയിലും ബംഗാളില്‍ ദോസ്ത്തുക്കളും തിരുവനന്തപുരത്തെത്തുമ്പോള്‍ ഗുസ്തിയും നടത്തുന്നത് രാഷ്ട്രീയ ദാര്മികതയായി കാണാനാകില്ലെന്ന് നായിഡു അഭിപ്രായപ്പെട്ടു.
കോണ്‍ഗ്രസും അഴിമതിയും ഭാര്യാഭര്ത്താക്കന്മാരെപോലെയാണെന്നായിരുന്നു യു.പി.എ സര്‍ക്കാരിനെയും ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെയും വിലയിരുത്തി നായിഡു പറഞ്ഞത്.
ശബരിമലയിലേക്കുള്ള പടിവാതിലായ ചെങ്ങന്നൂര്‍ കേരളാനിയമസഭയിലേക്കുള്ള ബി.ജെ.പിയുടെ പടിവാതിലാകുമെന്നും വെങ്കയ്യാ നായിഡു പ്രത്യാശ പ്രകടിപ്പിച്ചു.