തൃശൂർ: പോത്തിന്റെ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു. തൃശൂർ പെരുമ്പിലാവ് ചന്തയിലാണ് ആക്രമണമുണ്ടായത്. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. പോത്തിനെ വിൽക്കാനും വാങ്ങാനും എത്തിയവർക്കാണ് പരിക്കേറ്റത്. പത്തിരിപ്പാല സ്വദേശി നാസറിന്റെ പോത്താണ് ആക്രമിച്ചത്.
പോത്തിനെ കെട്ടിയ കയറുപിടിച്ച് വലിച്ചതോടെ പ്രകോപിതനായ പോത്ത് സംഭവ സ്ഥലത്തുണ്ടായിരുന്നവരെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റവരെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പോത്തിനെ തളച്ചത്.
കാട്ടകാമ്പൽ സ്വദേശി ഷെഫ്ജീർ, കീക്കര സ്വദേശി റഷീദ് എന്നിവർ ചേർന്നാണ് തളച്ചത്. സ്ഥലത്ത് കൂട്ടത്തോടെ നിന്നിരുന്ന മറ്റ് പോത്തുകൾക്കും ആക്രമണത്തിൽ പരിക്കേറ്റു.