ടി20 സ്പെഷ്യലിസ്റ്റുകളെ കുത്തിനിറച്ച് ഇംഗ്ലണ്ട് അവരുടെ ലോകകപ്പിനുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു. പരിക്കേറ്റ് കളത്തിന് പുറത്തായിരുന്ന ജോഫ്ര ആർച്ചർ തിരിച്ചെത്തിയപ്പോൾ ആർ.സി.ബിയുടെ ബിഗ് ഹിറ്റർ വിൽ ജാക്സും ടീമിലെത്തി. സ്പിന്നർ ടോം ഹാർട്ട്ലിയും സ്ക്വാഡിലുണ്ട്. ജോസ് ബട്ലർ നയിക്കുന്ന ടീമിൽ ജോണി ബെയർസ്റ്റോയും ലിയാം ലിവിംഗ്സ്റ്റണും ഫിൽ സാൾട്ടും ഇടംപിടിച്ചു. റീസ് ടോപ്ലിയും മാർക് വുഡും ക്രിസ് ജോർദാനുമാണ് പേസർമാർ.
ഇംഗ്ലണ്ടിന് ഇനി പാക്സിതാനെതിരെയാണ് ടി20 പരമ്പരയുള്ളത്. ഐപിൽ കളിക്കുന്ന മിക്ക താരങ്ങളും ഇതോടെ നാട്ടിലേക്ക് മടങ്ങും.ടി20 ലോകകപ്പിൽ ജൂൺ നാലിന് സ്കോട്ട്ലൻഡിനെതിരെയാണ് ഇംഗ്ലണ്ടിന്റെ ആദ്യ മത്സരം.
ഇംഗ്ലണ്ട് സ്ക്വാഡ് : ജോസ് ബട്ലർ (ക്യാപ്റ്റൻ), മോയിൻ അലി, ജോഫ്ര ആർച്ചർ, ജോണി ബെയർസ്റ്റോ, ഹാരി ബ്രൂക്ക്, സാം കറൻ, ബെൻ ഡക്കറ്റ്, ടോം ഹാർട്ട്ലി, വിൽ ജാക്സ്, ക്രിസ് ജോർദാൻ, ലിയാം ലിവിംഗ്സ്റ്റൺ, ആദിൽ റഷീദ്, ഫിൽ സാൾട്ട്, റീസ് ടോപ്ലി, മാർക്ക് വുഡ്.