മെയ് 3, ലോകപത്രസ്വാതന്ത്ര്യ ദിനം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

മെയ് 3, ലോകപത്രസ്വാതന്ത്ര്യ ദിനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 3, 2016, 10:53 am IST
FacebookTwitterWhatsAppTelegram

ലോകപത്രസ്വാതന്ത്ര്യദിനമായാണ് മേയ് 3 ആചരിച്ചു വരുന്നത്. മനുഷ്യനുണ്ടായ കാലം മുതൽ വിവരശേഖരണവും, അവയുടെ പങ്കുവയ്‌ക്കലും ഉണ്ടായിട്ടുണ്ടെന്ന് അനുമാനിക്കപ്പെടുന്നു. എന്നാൽ പതിനേഴാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലാണ് ആദ്യമായി വാർത്താപത്രം ‘ദി ഡെയിലി കോറന്റ്‘ എന്ന പേരിൽ ദ്വൈവാരികയായി വിതരണം ചെയ്യപ്പെട്ടത്. 1690ൽ അമേരിക്കയും പത്രപ്രസിദ്ധീകരണത്തിന്റെ വഴിയിൽ സജീവമായി. 1800 ആയപ്പൊഴേക്കും അമേരിക്കയിലെ പത്രമാദ്ധ്യമങ്ങളുടെ ബാഹുല്യം നൂറിനും മുകളിലായി.

ആധുനിക പത്രപ്രവർത്തനചരിത്രത്തിന്റെ ആരംഭം 1920 മുതലാണ് ആരംഭിക്കുന്നത്. ജനാധിപത്യവ്യവസ്ഥിതിയിൽ പത്രപ്രവർത്തനത്തിന്റെ പ്രസക്തിയെക്കുറിച്ച് നിരവധി ചർച്ചകൾ തന്നെയുണ്ടായിട്ടുണ്ട്.

ആധുനിക ജനസമൂഹത്തിൽ മാദ്ധ്യമങ്ങൾക്കുള്ള പങ്ക് ഒഴിവാക്കാനാവാത്തതാണ്. കേവലം വാർത്താവിതരണമെന്നതിലുപരി, നിരവധി ചേരുവകളാൽ സമൃദ്ധവും, സമഗ്രവുമായ രൂപത്തിലേക്ക് ഇന്ന് മാദ്ധ്യമങ്ങൾ എത്തിയിട്ടുണ്ട്. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ കടന്നു വരവോടെ ഓൺലൈൻ മാദ്ധ്യമങ്ങളും അച്ചടിമാദ്ധ്യമങ്ങളുടെയത്ര തന്നെ സ്വീകാര്യത കൈവരിച്ചു പ്രവർത്തിച്ചു വരുന്നു. ഒപ്പം സ്വയം പ്രസിദ്ധീകരണത്തിന്റെ അനന്തസാദ്ധ്യതകളുമായി കടന്നു വന്ന സോഷ്യൽ മീഡിയ ഒരു പരിധി വരെ വ്യവസ്ഥാപിതമായ രൂപഘടനയോടെ നിലനിന്നു പോന്നിരുന്ന മാദ്ധ്യമസങ്കൽപ്പങ്ങളെ സ്വാധീനിക്കുകയും, പൊളിച്ചെഴുതുകയും, അവരുടെ പ്രതിബദ്ധതയെ ചോദ്യം ചെയ്യുകയും വരെ ചെയ്യുന്നുണ്ട്.

ഒരു സമൂഹത്തിൽ ഒന്നാകെ ചലനമുണ്ടാക്കാൻ കഴിയുന്ന അതുല്യ ശക്തിയാണ് മാദ്ധ്യമം. സ്വാതന്ത്ര്യസമരങ്ങൾ മുതൽ, കലാപങ്ങളിൽ വരെ അനുകൂലമായും, പ്രതികൂലമായും വ്യക്തമായ സ്വാധീനം ചെലുത്താൻ മാദ്ധ്യമങ്ങൾക്കു കഴിഞ്ഞിട്ടുണ്ട്. ചിലയവസരങ്ങളിൽ മാദ്ധ്യമധർമ്മവും, അതിലെ നിലപാടുകളും, എത്തിക്സും വരെ ചർച്ച ചെയ്യപ്പെടുകയും ചോദ്യം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. മാദ്ധ്യമസ്വാതന്ത്ര്യത്തെ നിയന്ത്രിക്കാനോ, നിരോധിക്കാനോ എക്കാലത്തും ശ്രമിച്ചിട്ടുള്ള അധികാരിവർഗ്ഗങ്ങളും കുറവല്ല. എക്കാലത്തും ഭരണകൂടത്തിന്റെ പുരോഗതിയിൽ, ഒരേസമയം പ്രചോദനമായും, ഭീഷണിയുമായും നിന്നിട്ടുള്ളതും മാദ്ധ്യമങ്ങളാണെന്നത് നിസ്തർക്കമാണ്. തത്വദീക്ഷയില്ലാത്ത മാദ്ധ്യമപ്രവർത്തനം കോലാഹലം സൃഷ്ടിച്ച നിരവധി സംഭവങ്ങളും നമുക്കു മുന്നിലുണ്ട്.

ഒരു സമൂഹവ്യവസ്ഥിതിയുടെ പുരോഗതിയിൽ വളരെ വലിയ സ്വാധീനമുള്ള മാദ്ധ്യമപ്രവർത്തനത്തിന്റെ സ്വാതന്ത്ര്യവും, ധർമ്മനീതികളും എക്കാലത്തും ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്.

ഐക്യരാഷ്‌ട്രസഭയുടെ നിർദ്ദേശപ്രകാരം 1993 മുതൽ എല്ലാ വർഷവും മേയ് മൂന്നിനാണ് ലോക പത്രസ്വാതന്ത്ര്യദിനമായി ആചരിച്ചു വരുന്നത്. പത്രസ്വാതന്ത്ര്യത്തിനു വേണ്ടി സമഗ്രസംഭാവനകൾ നൽകിയവർക്കു നൽകപ്പെടുന്ന യുനെസ്കോയുടെ ഗില്ലർമോ കാനോ പുരസ്കാരം വിതരണം ചെയ്യുന്നതും ഇന്നാണ്. യുദ്ധം, പ്രകൃതിദുരന്തം തുടങ്ങിയ സാഹസികപത്രപ്രവർത്തനങ്ങൾക്കിടയിൽ മരണപ്പെട്ട പത്രപ്രവർത്തകർക്കും, ജയിൽവാസമനുഭവിക്കുന്നവർക്കും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനും, അഭിവാദ്യമർപ്പിക്കുന്നതിനുമായും ലോകപത്രസ്വാതന്ത്ര്യ ദിനം ആചരിച്ചു പോരുന്നു.

Share7TweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies