രാജ്കോട്ട്: ഐപിഎലിൽ ഗുജറാത്ത് ലയൺസിനെതിരെ, ഡൽഹി ഡയർ ഡെവിൾസിന് എട്ട് വിക്കറ്റ് വിജയം. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത്, ദിനേശ് കാർത്തിക്കിന്റെ അർദ്ധ സെഞ്ച്വറിയുടെ മികവിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് നേടി.
കാർത്തിക്ക് 43 പന്തിൽ 53 റൺസ് സ്വന്തമാക്കി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹി 17.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഡൽഹിയ്ക്കായി റിഷബ് പന്ത് 40 ബോളിൽ 69 റൺസ് നേടി. റിഷബാണ് കളിയിലെ താരം. ജയത്തോടെ ഡൽഹി പോയിന്റ് പട്ടികയിൽ രണ്ടാമതെത്തി. ഗുജറാത്താണ് ഒന്നാംസ്ഥാനത്ത്.
ഇന്നു നടക്കുന്ന കളിയിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, കിംഗ്സ് ഇലവൺ പഞ്ചാബിനെ നേരിടും