ഐ.പി.എല്ലിൽ കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ഏഴ് റൺസിന്റെ തകർപ്പൻ ജയം. 165 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റിന് 157 റൺസ് എടുക്കാനെ കഴിഞ്ഞുള്ളു. 20 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്ത ആൻന്ദ്രേ റസലാണ് കൊൽക്കത്തയുടെ വിജയശിൽപി.
സീസണിലെ ആറാം ജയത്തോടെ കൊൽക്കത്ത 12 പോയിന്റുമായി ഒന്നാം സ്ഥാനം തിരികെപിടിച്ചു.
ഇന്ന് നടക്കുന്ന മത്സരത്തിൽ ഡൽഹി ഡെയർ ഡെവിൾസ് – റൈസിംഗ് പൂനെ സൂപ്പർ ജയന്റ്സിനെ നേരിടും.