ഐപിഎൽ മത്സരത്തിൽ പൂനെ സൂപ്പർ ജയന്റ്സ് ഡൽഹി ഡെയർഡെവിൾസിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ഡൽഹി 163 എന്ന വിജയലക്ഷ്യമാണ് മുന്നോട്ട് വെച്ചത്. അഞ്ച് പന്തുകൾ ശേഷിക്കെ പൂനെ ലക്ഷ്യം മറികടന്നു. 48 പന്തുകളിൽ 63 റൺസെടുത്ത അജിങ്ക്യ രഹാനെയാണ് പൂനെയ്ക്ക് വേണ്ടി തിളങ്ങിയത്.
ധോണി 27 റൺസ് നേടി. ഡൽഹിക്ക് വേണ്ടി ജെ.പി.ഡുമിണി 34ഉം മലയാളി താരങ്ങളായ കരുൺ നായർ 32ഉം സഞ്ജു സാംസൺ 20ഉം റൺസ് നേടി.
ഇന്നത്തെ മത്സരത്തിൽ ഹൈദരാബാദ് സൺറൈസേഴ്സ് ഗുജറാത്ത് ലയൺസിനെ നേരിടും.