അഭിമാനദിനത്തിന്റെ സ്മരണയിൽ രാഷ്ട്രം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

അഭിമാനദിനത്തിന്റെ സ്മരണയിൽ രാഷ്‌ട്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2016, 02:59 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: രണ്ടാം പൊഖ്റാന്‍ ആണവപരീക്ഷണത്തിന്റെ സ്മരണയിലാണ് രാജ്യം. ഓപ്പറേഷന്‍ ശക്തി എന്നറിയപ്പെട്ട പരീക്ഷണത്തിനൊടുവില്‍ ഭാരതം സമ്പൂര്‍ണ ആണവ രാഷ്‌ട്രമായതായി പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി പ്രഖ്യാപിച്ചു. മൂന്ന് ദിവസങ്ങളിലായി അഞ്ച് പരീക്ഷണങ്ങളായിരുന്നു നടത്തിയത്.

അമേരിക്കയുടെ മുന്നറിയിപ്പും ഉപരോധവും അവഗണിച്ചായിരുന്നു വാജ്‌പേയി സര്‍ക്കാര്‍ പരീക്ഷണവുമായി മുന്നോട്ടുപോയത്. 1995 ല്‍ പരീക്ഷണം നടത്താന്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവു നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ഉപഗ്രഹചിത്രങ്ങളിലൂടെ ഇക്കാര്യം മനസിലാക്കിയ അമേരിക്ക വിലക്കുകയായിരുന്നു. പരീക്ഷണത്തിനുളള ഒരുക്കങ്ങള്‍ നിര്‍ത്തിവെയ്‌ക്കാന്‍ അന്നത്തെ യുഎസ് പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ നരസിംഹറാവുവിന് മേല്‍ കടുത്ത സമ്മര്‍ദ്ദമാണ് ചെലുത്തിയത്. ഇതിന് വഴങ്ങിയ റാവു സര്‍ക്കാര്‍ പരീക്ഷണത്തിനുളള തയ്യാറെടുപ്പുകള്‍ മന്ദഗതിയിലാക്കി.

ഭാരതം സമ്പൂര്‍ണ ആണവശേഷി കൈവരിക്കുന്നത് അമേരിക്കയ്‌ക്ക് ഭീഷണിയാകുമെന്ന വിലയിരുത്തലിലായിരുന്നു ക്ലിന്റണ്‍ ഭരണകൂടത്തിന്റെ നടപടി. എന്നാല്‍ 1998 ലെ തെരഞ്ഞെടുപ്പിലൂടെ ശക്തമായി തിരിച്ചുവന്ന വാജ്‌പേയി സര്‍ക്കാര്‍ അമേരിക്കയുടെ വിലക്ക് മറികടന്ന് പരീക്ഷണം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. എത് ഉപരോധവും നേരിടാന്‍ ഭാരതം തയ്യാറാണെന്നായിരുന്നു വാജ്‌പേയിയുടെ മറുപടി.

സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് ബിജെപിയും ശക്തമായ പിന്തുണ നല്‍കി. ഒരു രാജ്യത്തെയും ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പക്ഷെ രാജ്യസുരക്ഷയ്‌ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ബിജെപി അധ്യക്ഷനായിരുന്ന കുശഭാവു താക്കറെ പറഞ്ഞു.
അമേരിക്കയുടെ ചാരക്കണ്ണുകള്‍ വെട്ടിച്ചായിരുന്നു ഇതിനുള്ള ഒരുക്കങ്ങള്‍ നടത്തിയത്. സൈന്യത്തിലെ എന്‍ജിനീയറിംഗ് വിഭാഗത്തിലെ അന്‍പത്തിയെട്ടാം റെജിമെന്റിനായിരുന്നു തയ്യാറെടുപ്പുകളുടെ ചുമതല.

ഡിആര്‍ഡിഒയുടെ മുഖ്യ ഉപദേഷ്ടാവായിരുന്ന ഡോ. എപിജെ അബ്ദുള്‍ കലാമും ആണവോര്‍ജ്ജ വിഭാഗം ഡയറക്ടര്‍ ഡോ. ആര്‍. ചിദംബരവുമായിരുന്നു പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. 1998 മെയ് 11 ന് ആദ്യ മൂന്ന് പരീക്ഷണങ്ങള്‍ നടത്തി. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം മെയ് 13 ന് നടത്തിയ രണ്ട് പരീക്ഷണങ്ങള്‍ കൂടി വിജയിച്ചതോടെ ഓപ്പറേഷന്‍ ശക്തിക്കൊപ്പം നട്ടെല്ലുള്ള ഭരണകൂടത്തിന്റെ ഇച്ഛാശക്തിയും ഭാരതത്തിന്റെ കര്‍മ്മശേഷിയുമാണ് വെളിപ്പെട്ടത്.

പരീക്ഷണത്തിന്റെ വിജയവാര്‍ത്ത പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയിയില്‍ നിന്ന് രാജ്യം ശ്രവിച്ചത് ആഹ്ലാദത്തോടെയായിരുന്നു. പരീക്ഷണം വിജയമായിരുന്നുവെന്ന് ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ച മെയ് 16 ദേശീയ അഭിമാന ദിനമായി ബിജെപി ആഘോഷിക്കുകയും ചെയ്തു.

പരീക്ഷണത്തിന്റെ വാര്‍ഷികദിനം ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ സന്ദേശം കുറിച്ചു. പരീക്ഷണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരെയും അതിന് ധൈര്യം കാട്ടിയ രാഷ്‌ട്രീയ നേതാക്കളെയും സല്യൂട്ട് ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.

അസാമാന്യധൈര്യമാണ് വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കാട്ടിയതെന്നും പ്രധാനമന്ത്രി പറഞ്ഞു. ശക്തമായ നേതൃത്വം രാജ്യത്തിന് ആവശ്യമാണെന്ന സന്ദേശം കൂടിയാണ് ഇത് നല്‍കിയത്. ഭാരതത്തിലെ ശാസ്ത്രജ്ഞരുടെ നക്ഷത്രത്തിളക്കമുളള പ്രയത്‌നം കൊണ്ടാണ് പരീക്ഷണത്തിന് വഴിയൊരുങ്ങിയതെന്നും സാങ്കേതികത്വത്തിന്റെ വിജയം കൂടിയായിരുന്നു ഇതെന്നും പ്രധാനമന്ത്രി സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.

ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies