ബംഗലുരു: കൊളംബോയിൽ നിന്നും വന്ന ഇന്ത്യൻ എയർലൈൻസിലെത്തിയ യാത്രക്കാരനിൽ നിന്നും 10 ലക്ഷം രൂപയുടെ സ്വർണ്ണം പിടിച്ചെടുത്തു.
വിജയ് അശോക് കുമാർ വാഡ്വാനിയാണ് പിടിയിലായത്. മുംബൈയിലെ താനെ സ്വദേശിയാണിയാളെന്ന് അധികൃതർ അറിയിച്ചു.
ബംഗലുരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. ഇയാളിൽ നിന്നും മലദ്വാരത്തിലൊളിപ്പിച്ച നിലയിൽ 330 ഗ്രാം സ്വർണ്ണമാണ് അധികൃതർ പിടിച്ചെടുത്തത്.