മുംബൈ: അനുരാഗ് ഠാക്കൂർ എംപി ബിസിസിഐയുടെ പുതിയ അദ്ധ്യക്ഷനാകും. മുംബൈയിൽ ചേർന്ന ബിസിസിഐ പ്രത്യേക യോഗത്തിലാണ് തീരുമാനം. ഇന്നലെയായിരുന്നു നാമനിർദ്ദേശപത്രിക സമർപ്പിക്കാനുളള അവസാന ദിവസം. അനുരാഗ് ഠാക്കൂർ അല്ലാതെ മറ്റാരും പത്രിക നല്കിയില്ല. കഴിഞ്ഞ പത്തിനായിരുന്നു നിലവിലെ അദ്ധ്യക്ഷൻ ശശാങ്ക് മനോഹർ സ്ഥാനം ഒഴിഞ്ഞത്.
കിഴക്കൻ മേഖലയിലെ ആറ് ക്രിക്കറ്റ് അസോസിയേഷനുകളുടേയും പിന്തുണയോടെയാണ് ഠാക്കൂർ പ്രസിഡന്റ് പദവിയിൽ എത്തുന്നത്. ബിസിസിഐ അദ്ധ്യക്ഷ സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാകും അനുരാഗ് ഠാക്കൂർ.
പുതിയ ബിസിസിഐ സെക്രട്ടറിയായി മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് അജയ് ഷിർഖെ തെരഞ്ഞെടുക്കപ്പെടാനാണ് സാധ്യത.