ന്യൂഡൽഹി: ഡൽഹിയിൽ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുളള ആം ആദ്മി സർക്കാരിനെതിരെ ജനവികാരം ശക്തമാകുന്നു. കുടിവെളളക്ഷാമവും, അടിക്കടിയുളള വൈദ്യുതി മുടക്കവുമാണ് ജനങ്ങളെ തെരുവിലിറക്കുന്നത്.
ജനവികാരം മനസ്സിലാക്കാത്ത ആം ആദ്മി സർക്കാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് വിവിധ വനിതാ സംഘടനകൾ അരവിന്ദ് കെജ്രിവാളിന്റെ വസതിയിലേക്ക് മാർച്ച് നടത്തി.