തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാൻ നിയസഭാകക്ഷി യോഗം ഇന്ന് ചേരും. ഹൈക്കമാൻഡ് പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് യോഗം ചേരുന്നത്.
രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കാനാണ് നേതാക്കൾ തമ്മിൽ ധാരണയായിരിക്കുന്നത്. പ്രതിപക്ഷ ഉപനേതാവായി മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി.ജോസഫിനെ തെരഞ്ഞെടുത്തേക്കും. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ യു.ഡി.എഫ് ചെയർമാൻ സ്ഥാനത്തേക്ക് ശുപാർശ ചെയ്തേക്കും.
അടുത്ത മാസം എട്ടിന് ചേരുന്ന യുഡിഎഫ് യോഗത്തിലായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാവുക. രാവിലെ 11 ന് ചേരുന്ന യോഗത്തിൽ, മുകുൾ വാസ്നിക്കും, ഷീല ദീക്ഷിത്തുമാണ് കേന്ദ്ര നിരീക്ഷകരായി പങ്കെടുക്കുന്നത്.