കോപ്പ അമേരിക്ക ശതാബ്ദി ഫുട്ബോൾ ടൂർണമെന്റിന് നാളെ അമേരിക്കയിൽ തുടക്കം. ഇന്ത്യൻ സമയം നാളെ രാവിലെ ഏഴിന് സാന്റ ക്ളാരയിലെ ലെവിസ് സ്റ്റേഡിയത്തിൽ ആതിഥേയരായ യു.എസ്.എയും കൊളംബിയയും തമ്മിലാണ് ആദ്യ മത്സരം.
ഡേവിഡ് ഓസ്പിന, കാർലോസ് ബക്ക, ജുവാൻ ക്വാഡ്രാഡോ എന്നിവർക്കൊപ്പം ജെയിംസ് റോഡ്രിഗസ് കൂടി ചേരുന്ന കൊളംബിയൻ ടീം ആരെയും തോൽപിക്കാൻ ശേഷിയുള്ളതാണ്. സ്വന്തം ഗ്രൗണ്ടിലാണ് മത്സരമെന്നത് യുഎസിന് പ്രതീക്ഷയേകുന്നു.