സാന്റാ ക്ലാര: കോപ്പ അമേരിക്ക ഫുട്ബോളിന് അമേരിക്കയിലെ സാന്റാ ക്ളാരയിൽ വർണ്ണാഭമായ തുടക്കം. ആതിഥേയരായ യു.എസ്.എയും കൊളംബിയയുമായുളള ആദ്യ മത്സരം പുരോഗമിക്കുകയാണ്. ഒന്നാം പകുതി പിന്നിട്ടപ്പോൾ, കൊളംബിയ രണ്ടുഗോളിന് മുന്നിലാണ്. ഏഴാം മിനിട്ടിൽ ക്രിസ്റ്റ്യൻ സപ്പാറ്റയും, നാൽപ്പത്തിയൊന്നാം മിനുട്ടിൽ പെനാൽറ്റിയിലൂടെ സൂപ്പർ താരം ജെയിംസ് റോഡ്രിഗസുമാണ് കൊളംബിയയ്ക്കായി ഗോൾവല ചലിപ്പിച്ചത്. മുപ്പതാം മിനിട്ടിൽ അമേരിക്കയ്ക്ക് ലഭിച്ച ഫ്രീകിക്ക് ഫാബിയസ് ജോൺസ് പാഴാക്കി.