മലപ്പുറം: സന്തോഷ് മാധവൻ ഭൂമിദാന കേസിൽ തനിക്കും അടൂർ പ്രകാശിനും നേരെ കേസെടുക്കാനുള്ള കോടതി ഉത്തരവ് സ്വാഭാവിക നടപടി ക്രമം മാത്രമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി.
മന്ത്രി എന്ന നിലയിലുള്ള ഉത്തരവാദിത്വം മാത്രമാണ് താൻ നിർവഹിച്ചത്. വിഷയത്തിൽ നിയമപ്രശ്നങ്ങളുണ്ടോയെന്ന് പരിശോധിക്കണമെന്ന് മാത്രമേ താൻ കാബിനറ്റിൽ പറഞ്ഞിരുന്നുള്ളു. വിഷയത്തിൽ കേസെടുത്ത് അന്വേഷണം നടത്തുകയാണ് വേണ്ടതെന്നും സംഭവത്തിൽ റവന്യൂ മന്ത്രിയുടെ ഭാഗത്തും തെറ്റില്ലെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.