കോപ്പ അമേരിക്ക ഫുട്‌ബോളില്‍ രണ്ടാം ദിനം ഗോള്‍ വരള്‍ച്ച. രണ്ടാം ദിവസം കരുത്തരായ ബ്രസീല്‍ ഉള്‍പ്പെടെ ആറ് ടീമുകള്‍ മാറ്റുരച്ചെങ്കിലും, ആകെ പിറന്നത് ഒരു ഗോള്‍ മാത്രം. ഇന്ന് നടന്ന രണ്ട് മത്സരങ്ങള്‍ സമനിലയിലായപ്പോള്‍ ഹെയ്തിക്കെതിരെ പെറു ഒരു ഗോളിന്റെ വിജയം സ്വന്തമാക്കി.
കോപ്പ അമേരിക്ക ഫുട്‌ബോളില്‍ രണ്ടാം ദിനം ടീമുകളെല്ലാം ഗോളടിക്കുന്നതിലും വഴങ്ങുന്നതിലും പിശുക്കുകാട്ടുന്ന കാഴ്ചയാണ് കണ്ടത്. ഇന്ന് നടന്ന മൂന്ന് മത്സരങ്ങളില്‍ രണ്ടെണ്ണം ഗോള്‍ രഹിതസമനിലയില്‍ അവസാനിച്ചു.















