കോപ്പ അമേരിക്ക ഫുട്ബോളില്‍ രണ്ടാം ദിനം ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.30ന് നടന്ന പരാഗ്വെ കോസ്റ്റോറിക്ക മത്സരത്തില്‍ ഇരു ടീമുകളും മികച്ച മുന്നേറ്റമാണ് നടത്തിയതെങ്കിലും, അവസരങ്ങള്‍ ഗോള്‍ ആക്കുന്നതില്‍ പരാജയപ്പെട്ടു. മത്സരം സമനിലയില്‍ പിരിഞ്ഞു.
രണ്ടാം മത്സരത്തില്‍ ഹെയ്തിക്കെതിരെ പെറു ഒരു ഗോള്‍ നേടി വിജയം കൈക്കലാക്കി. 61-ാം മിനിറ്റില്‍ പൗലോ ഗെറേറോയുടെ തകര്‍പ്പന്‍ ഹെഡറാണ് പെറുവിന് വിജയമൊരുക്കിയത്.