തിരുവനന്തപുരം: കെ.പി.സി.സി എക്സിക്യൂട്ടീവിൽ നേതൃമാറ്റം എന്ന ആവശ്യം ഉയർന്നുവന്നിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ.
കെ.പി.സി.സി ക്യാമ്പിനെ സംബന്ധിച്ച് തെറ്റായ വാർത്തകളാണ് പുറത്ത് വന്നത്. വ്യക്തിപരമായി ആരെയും വിരൽ ചൂണ്ടിയുളള വിമർശനങ്ങൾ ഉണ്ടായില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. രണ്ടു ദിവസമായി നടന്ന ക്യാമ്പിൽ നേതൃത്വത്തിന് നേരെ രൂക്ഷവിമർശനമാണ് ഉയർന്നത്. യോഗത്തിൽ നേതൃമാറ്റം വേണമെന്ന ആവശ്യം ഉയർന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.