കോപ്പ അമേരിക്കയിൽ ഇന്നത്തെ ആദ്യ മത്സരത്തിൽ ബ്ളാസ് പെരസിയുടെ ഇരട്ട ഗോളിൽ പാനമയ്ക് അട്ടിമറി വിജയം. ബൊളീവിയയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. കളിയുടെ പതിനൊന്നാം മിനിട്ടിൽ ബ്ളാസ് പെരസ് നേടിയ ഗോളിൽ പാനമ മുന്നിലെത്തി.
ആദ്യ പകുതിക്കുശേഷം 54-ാം മിനിട്ടിൽ ജോൺ കാർലോസിലൂടെ ബൊളീവിയ സമനില പിടിച്ചു. എന്നാൽ കളിയവസാനിക്കാൻ മൂന്ന് മിനിട്ടുകൾ ബാക്കിനിൽക്കെ തന്റെ രണ്ടാമത്തെ ഗോളിലൂടെ ബ്ളാസ് പെരസ് പാനമയുടെ വിജയം ഉറപ്പിച്ചു. ഇന്നത്തെ രണ്ടാം മത്സരത്തിൽ നിലവിലെ ജേതാക്കളായ ചിലി അർജന്റീനയെ നേരിടുന്നു.