കോപ്പ അമേരിക്ക ശതാബ്ദി ടൂർണമെന്റിൽ ഫിലിപ്പ് കുട്ടീന്യോയുടെ ഹാട്രിക്കിൽ ബ്രസീലിന് തകർപ്പൻ ജയം. ഒന്നിനെതിരെ ഏഴ് ഗോളുകൾക്കാണ് ദുർബലരായ ഹെയ്തിയെ തകർത്തത്. ബ്രസീലിനായി റെനറ്റൊ അഗസ്റ്റൊ രണ്ട് ഗോളുകൾ നേടി.
മത്സരത്തിന്റെ ആദ്യ പകുതിയിൽ മൂന്ന് ഗോളിന്റെ ലീഡ് സ്വന്തമാക്കിയ കാനറികൾ രണ്ടാം പകുതിയിൽ നാല് ഗോളുകൾ കൂടി അടിച്ചു. ഹെയ്തിയ്കായി ജയിംസ് മാർസെലിനാണ് ആശ്വാസ ഗോൾ നേടിയത്.
ഇന്നത്തെ രണ്ടാം മത്സരത്തിൽ ഇക്വഡോർ പെറുവിനെ നേരിടുകയാണ്. ആദ്യപകുതി പിന്നിട്ടപ്പോൾ, പെറു 2-1ന് മുന്നിലാണ്.