കോപ്പ അമേരിക്കയിലെ ക്വാർട്ടർ പോരാട്ടങ്ങൾക്ക് നാളെ തുടക്കം. ആദ്യ മത്സരത്തിൽ യു.എസ്.എയും ഇക്വഡോറും ഏറ്റുമുട്ടും. ഇന്ത്യൻ സമയം നാളെ രാവിലെ ഏഴ് മണിക്ക് സെൻച്വറി ലിങ്ക് ഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരം.
ക്വാർട്ടറിലെ മറ്റ് മത്സരങ്ങളിൽ അർജന്‍റീന വെനസ്വേലയെയും പെറു കൊളംബിയയെയും ചിലി മെക്സിക്കോയെയും നേരിടും.















