യൂറോ കപ്പിൽ ആതിഥേയരായ ഫ്രാൻസിനെ ഗോൾ രഹിത സമനിലയിൽ കുരുക്കി സ്വിറ്റ്സർലാന്റ് പ്രീ ക്വാർട്ടറിൽ കടന്നു. ഗ്രൂപ്പ് ചാമ്പ്യൻമാരായി ഫ്രാൻസ് നേരത്തെ പ്രീ ക്വാർട്ടർ ഉറപ്പിച്ചിരുന്നു. മറ്റൊരു മത്സരത്തിൽ റുമാനിയയെ 1-0 ന് തോൽപ്പിച്ച് അൽബേനിയ പ്രീ ക്വാർട്ടർ പ്രതീക്ഷ നിലനിർത്തി.
ജയം ഉറപ്പിച്ചിറങ്ങിയ ഫ്രാൻസിനെ സ്വിസ് പട ഗോളടിക്കാതെ പിടിച്ചുകെട്ടി. ഗോളെന്നുറച്ച ഷോട്ടുകളിൽ നിന്ന് സ്വിറ്റ്സർലൻഡിനെ രക്ഷിച്ചത് ഭാഗ്യം. ആദ്യ പകുതിയിൽ പോൾ പോഗ്ബയുടെ രണ്ട് ഷോട്ടുകൾ ക്രോസ് ബാറിലിടിച്ചു മടങ്ങി. ആതിഥേയർ ഗേളെന്നുറപ്പിച്ച നിമിഷം.
നേരത്തെതന്നെ പ്രീ ക്വാർട്ടർ ഉറപ്പിച്ച ഫ്രാൻസ് രണ്ടാം പകുതിയിലും ആക്രമണം തുടർന്നു. എന്നാൽ ആതിഥേയരുടെ മുന്നേറ്റങ്ങൾക്ക് സ്വിറ്റ്സർലാന്റ് ഗോളി വിലങ്ങുതടിയായി.
ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി സ്വിറ്റ്സർലാന്റ് പ്രീ ക്വാർട്ടറിൽ.
മറ്റൊരു മത്സരത്തിൽ റുമാനിയയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് അൽബേനിയ പ്രീ ക്വാർട്ടർ പ്രതീക്ഷ നിലനിർത്തി. ഒരു മേജർ ടൂർണമെന്റിൽ അൽബേനിയയുടെ ആദ്യ വിജയമാണിത്. അർമാൻഡൊ സാധികുവാണ് വിജയ ഗോൾ നേടിയത്.