ന്യൂഡൽഹി: തിരുവനന്തപുരത്തെ സ്മാർട്ട് സിറ്റിയായി പ്രഖ്യാപിക്കുന്ന കാര്യം കേന്ദ്ര സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു. സംസ്ഥാന സർക്കാർ മാനദണ്ഡങ്ങൾ പൂർത്തിയാക്കുന്ന മുറയ്ക്ക് പ്രഖ്യാപനമുണ്ടാകുമെന്ന് വെങ്കയ്യനായിഡു മന്ത്രി കെ.ടി.ജലീലിനെ അറിയിച്ചു.
പ്രധാനമന്ത്രി ഗ്രാമീണ സടക് യോജന പദ്ധതിയിലൂടെ 419 കിലോമീറ്റർ ദൂരമുള്ള 105 റോഡുകൾ കേരളത്തിൽ നിർമ്മിക്കും. ഇവയ്ക്കു പുറമേ കൃഷി സിഞ്ചായി യോജനയ്ക്കായി 304 കോടി രൂപയും സംസ്ഥാനത്തിന് അനുവദിക്കുമെന്ന് കേന്ദ്ര പഞ്ചായത്തി രാജ് മന്ത്രി ചൗധരി ബിരേന്ദർ സിങ്ങ്, മന്ത്രിയെ അറിയിച്ചു.