വിംബിൾഡൺ ടെന്നീസിൽ നിന്ന് രണ്ടാം സീഡ് ഗാർബിൻ മുഗുരുസ പുറത്ത്. രണ്ടാം റൗണ്ടിൽ സ്ലൊവാക്യയുടെ യാന സെപലോവയോട് 3-6, 2-6 എന്ന സ്കോറിനായിരുന്നു മുഗുരുസയുടെ തോൽവി. മൂന്നാം സീഡ് അഗ്നിയേസ്ക റഡ് വാൻസ്ക, അഞ്ചാം സീഡ് സിമോണ ഹലെപ്പ്, ആറാം സീഡ് റോബർട്ട വിഞ്ചി,എട്ടാം സീഡ് വീനസ് വില്യംസ് എന്നിവർ മൂന്നാം റൗണ്ടിലെത്തി.
പുരുഷ വിഭാഗത്തിൽ രണ്ടാം സീഡ് ആൻഡി മുറേ മൂന്നാം റൗണ്ടിലെത്തി. തായ്വാന്റെ യെൻ സൺ ലൂവിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് മുറേ പരാജയപ്പെടുത്തിയത്.സ്കോർ 6-3, 6-2, 6-1.