യൂറോ കപ്പിൽ ബെൽജിയത്തെ തോൽപ്പിച്ച് വെയ്ൽസ് യൂറോയുടെ സെമിയിൽ കടന്നു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു വെയ്ൽസിന്റെ ജയം. ഇന്ന് കരുത്തരായ ജർമ്മനിയും ഇറ്റലിയും ഏറ്റുമുട്ടും. പോർച്ചുഗലിനെയാണ് സെമിയിൽ വെയ്ൽസിന് നേരിടേണ്ടത്.
യൂറോയിൽ വെയ്ൽസിന്റെ മുന്നേറ്റം തടുക്കാൻ ചുവപ്പ് ചെകുത്താന്മാർക്കുമായില്ല. ആദ്യം ഗോൾമുഖം തുറന്നത് ചുവപ്പ് കുപ്പായക്കാർ. പതിമൂന്നാം മിനിട്ടിൽ റഡ്ഗ നൈഗോളൻ.
മുപ്പത്തിയൊന്നാം മിനിട്ടിൽ വെയ്ൽസിനായി മറുപടി നൽകിയത് ആഷ്ലി വില്യംസ്. പിന്നെ ലീഡിനായി തുടരാക്രമണങ്ങൾ. രണ്ടാം പകുതിയിൽ ബെൽജിയത്തെ ആദ്യം ഞെട്ടിച്ചത് റോബ്സൺ കാനു. എൺപത്തിയാറാം മിനിട്ടിൽ സാം വോക്സ് വെയ്ൽസിന്റെ സെമി ടിക്കറ്റ് ഉറപ്പിച്ചു. പോർച്ചുഗലാണ് സെമിയിൽ വെയ്ൽസിന്റെ എതിരാളികൾ.