ശ്രീനഗർ: ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡർ ബുർഹാൻ മുസാഫിർ വാനിയെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. കശ്മീരിലെ കുപ്വാരയിൽ നടന്ന ഏറ്റുമുട്ടലിലാണ് ഇയാളെ സുരക്ഷാസേന വധിച്ചത്.
ബുർഹാൻ അടുത്തിടെ പുറത്തുവിട്ട വീഡിയോയിൽ സൈനിക കോളനികളെയും കശ്മീരി പണ്ഡിറ്റുകളെയും ആക്രമിക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് പത്ത് ലക്ഷം രൂപ ഇനാം നൽകുമെന്ന് പൊലീസ് പ്രഖ്യാപിച്ചിരുന്നു.