അഫ്രിക്കൻ രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, പരമ്പരാഗത വാദ്യോപകരണത്തിലും കഴിവ് തെളിയിച്ചു. താൻസാനിയൻ പ്രസിഡന്റ് ജോൺ പോമ്പെ ജോസഫ് മാഗ്ഫുലിയ്ക്കൊപ്പം ഡ്രംസിൽ കരവിരുത് കാട്ടി പ്രധാനമന്ത്രി ജനങ്ങളെ കൈയിലെടുത്തു.
ദാറുസ്സലാമിൽ താൻസാനിയൻ പ്രധാനമന്ത്രി കാസിം മജാലിവയെയും വിദേശകാര്യ മന്ത്രി ബെർണാഡ് മെംബെയെയുമാണ് പ്രധാനമന്ത്രി ആദ്യം കണ്ടത്. അതിന് ശേഷം പ്രസിഡന്റ് ജോൺ പോമ്പെ ജോസഫ് മാഗ്ഫുലിയ്ക്കൊപ്പം തദ്ദേശവാസികളുമായി സംവദിക്കാൻ എത്തിയതായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഇതിനിടെ പരമ്പരാഗതവാദ്യോപകരണമായ ഡ്രംസിൽ കരവിരുത് കാട്ടാൻ നരേന്ദ്ര മോദിയെ താൻസാനിയൻ പ്രസിഡന്റ് ക്ഷണിച്ചു. മെല്ലെ തുടങ്ങിയ പ്രധാനമന്ത്രിക്ക് അകമ്പടിയായി തുടങ്ങിയ മാഗ്ഫുലി കൊട്ടിക്കയറി.
മാഗ്ഫുലി ദ്രുത താളത്തിലായപ്പോഴും സ്ഥിരതാളത്തിലായിരുന്നു നരേന്ദ്ര മോദി. ഒടുവിൽ കൊട്ടി നിർത്തിയപ്പോൾ നിലയ്ക്കാത്ത കരഘോഷം.
#WATCH: PM Modi tries his hand at traditional drum in Dar es Salaam (Tanzania) #ModiInAfricahttps://t.co/8I0l4F30Ym
— ANI (@ANI_news) July 10, 2016