കോഴിക്കോട്: കല്‍ബുര്‍ഗി നഴ്സിംഗ് കോളജില്‍ റാഗിങ്ങിനിരയായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലപ്പുറം സ്വദേശിനി അശ്വതി ആശുപത്രി വിട്ടു. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ബാത്ത്റൂം ക്ലീനര്‍ കുടിപ്പിച്ചതിനെ തുടര്‍ന്ന് അന്നനാളത്തിന് പൊളളലേറ്റ നിലയിൽ കഴിഞ്ഞമാസം 20 നാണ് അശ്വതിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.
കേരളത്തിൽ തുടര്‍ന്ന് പഠിക്കാനാണ് തനിക്ക് താൽപര്യമെന്നും ആതിരയും കൃഷ്ണപ്രിയയും ചേര്‍ന്നാണ് തന്നെ ഫിനോയിലിൻ ലായനി കുടിപ്പിച്ചതെന്നും കേസിൽ തനിക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അശ്വതി പറഞ്ഞു.