ബംഗളൂരു : നിരത്തിയിട്ട 35 കാറുകൾക്ക് അടിയിലൂടെ 65 മീറ്റർ സ്കേറ്റിംഗ് . ബംഗളൂരുവിൽ ആറു വയസ്സുകാരൻ ഓം ശങ്കർ ഗൗഡ താരമായത് 2012 ലെ ലോക റെക്കാർഡ് തകർത്ത്. അതും ശരീരത്തിന്റെ ഒരു ഭാഗവും തറയിൽ മുട്ടാതെ മുഖം തറയിൽ നിന്ന് ഇഞ്ചുകൾ മാത്രം ഉയർന്ന് ..
കഴിഞ്ഞ ഒന്നര വർഷമായി നടത്തിയ പരിശീലനത്തിനൊടുവിലാണ് ഓം ശങ്കർ ലോക റെക്കോർഡ് മറികടന്നത്. കഠിനമായ പ്രയത്നത്തിലൂടെയാണ് ഓം ശങ്കർ ഈ നേട്ടം സ്വന്തമാക്കിയതെന്നും ഇതിൽ അഭിമാനമുണ്ടെന്നും കുട്ടിയുടെ കോച്ച് രാഘവേന്ദ്ര പറഞ്ഞു.
2012 ൽ സ്ഥാപിച്ച 48.21 മീറ്റർ സ്കേറ്റിംഗ് റെക്കോർഡാണ് ഓം ശങ്കർ മറികടന്നത് .















