ന്യൂഡൽഹി : ഗുജറാത്തിലെ ദളിത് വിഷയവുമായി ബന്ധപ്പെട്ട് പാർലമെന്റിൽ നടന്ന ചർച്ചയ്ക്കിടെ കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ഉറങ്ങിപ്പോയെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രേണുക ചൗധരി . ഇത്ര വലിയ ബഹളം നടക്കുന്നതിനിടെ ഉറങ്ങുന്നതെങ്ങനെയെന്നും രേണുക ചൗധരി ചോദിച്ചു.
രാഹുൽ ഗാന്ധി ലോക്സഭയിൽ ഉറങ്ങുന്ന വീഡിയോ ചില മാദ്ധ്യമങ്ങളിൽ വന്നത് വലിയ വാർത്തയായിരുന്നു . രാഹുലിനെതിരെ സോഷ്യൽ മീഡിയയിൽ നിരവധി ട്രോളുകളും പ്രത്യക്ഷപ്പെട്ടു . ദളിത് വിഷയം ചർച്ച ചെയ്തപ്പോൾ രാഹുൽ ഉറങ്ങിയത് മോശമായിപ്പോയെന്ന അഭിപ്രായങ്ങളും ഉയർന്നു .
ഇതിനെ തുടർന്നാണ് രാഹുലിനെ പ്രതിരോധിക്കാൻ മുതിർന്ന നേതാക്കൾ തന്നെ രംഗത്തെത്തിയത് . പ്രധാനമന്ത്രി നരേന്ദ്രമോദിയും ലോക്സഭയിൽ ഉറങ്ങിയിട്ടുണ്ടെന്ന വാദവും ചില കോൺഗ്രസ് നേതാക്കൾ ഉയർത്തി . എന്നാൽ അത് വ്യാജമാണെന്ന് തെളിവുകൾ ഉദ്ധരിച്ച് ബിജെപി നേതാക്കൾ വ്യക്തമാക്കി. രാഹുൽ ഉറങ്ങിയത് വീഡിയോയിൽ വ്യക്തമാണെന്നും അവർ ചൂണ്ടിക്കാട്ടി.