India

ലോക്‌സഭാ പ്രിവിലേജ് കമ്മറ്റി ചെയർപേഴ്സണായി മീനാക്ഷി ലേഖി നിയമിതയായി

ന്യൂഡൽഹി: ഭാരതീയ ജനതാപാർട്ടിയുടെ രാജ്യസഭാംഗം മീനാക്ഷി ലേഖിയെ ലോക്‌സഭാ പ്രിവിലേജ് കമ്മറ്റിയുടെ ചെയർ പേഴ്സണായി സ്പീക്കർ തെരഞ്ഞെടുത്തു. എസ്.എസ്.ആലുവാലിയ ആയിരുന്നു ഈ സ്ഥാനം വഹിച്ചിരുന്നത്. ആലുവാലിയ മന്ത്രിസ്ഥാനലബ്ധിയെത്തുടർന്ന് ജൂലൈ പതിനെട്ടിന് സ്ഥാനം രാജി വച്ചതിനെത്തുടർന്നാണ് മീനാക്ഷി ലേഖി നിയമിതയായിരിക്കുന്നത്.

ആലുവാലിയ, മന്ത്രിസ്ഥാനലബ്ദ്ധിയെത്തുടർന്ന് താൻ വഹിച്ചിരുന്ന മറ്റു പദവികളിൽ നിന്നും രാജി വച്ചു. ബി.ജെ.പിയുടെ ലോക്‌സഭാംഗം ഗണേഷ് സിംഗിനാകും പകരം ചുമതല.

പതിനഞ്ചംഗങ്ങളുള്ള ലോക്‌സഭാ പ്രിവിലേജ് കമ്മറ്റിയിലേക്ക് നാമനിർദ്ദേശം ചെയ്യുന്നത് സ്പീക്കർ ആണ്.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close