ബംഗളൂരു: റിയോ ഒളിംപിക്സിൽ പങ്കെടുക്കാനുളള ഇന്ത്യൻ ഹോക്കി ടീം യാത്ര തിരിച്ചു. ക്യാപ്റ്റൻ ശ്രീജേഷും സംഘവും ബംഗളൂരുവിൽ നിന്നാണ് യാത്രയായത്. സ്പെയിനിലെ മാഡ്രിഡിലേക്ക് യാത്ര ചെയ്യുന്ന ടീം ഒരാഴ്ചയോളം അവിടെ പരിശീലിച്ച ശേഷമാകും ബ്രസീലിലെത്തുക.
ടീം തികഞ്ഞ ആത്മവിശ്വാസത്തിൽ ആണെന്നും മെഡലുമായി തിരിച്ചെത്താനാണ് ശ്രമമെന്നും ശ്രീജേഷ് പറഞ്ഞു.