മണിപ്പൂർ: മണിപ്പൂർ സമര നായിക ഇറോം ശർമിള പതിനാറ് വർഷമായി തുടരുന്ന നിരാഹാര സമരം അവസാനിപ്പിക്കുന്നു. ഓഗസ്റ്റ് 9ന് നിരാഹാര സമരം അവസാനിപ്പുക്കുമെന്നും മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും ഇറോം ശർമ്മിള പറഞ്ഞു.
മണിപ്പൂരിൽ സൈന്യത്തിന് പ്രത്യേക അവകാശങ്ങൾ നൽകുന്ന അഫ്സ്പ പിൻവലിയ്ക്കണമെന്ന് ആവശ്യപ്പെട്ട് 2000 മുതലാണ് ഇറോം ശർമ്മിള നിരാഹാര സമരം തുടങ്ങിയത്. ആത്മഹത്യാ ശ്രമത്തിന് പൊലീസ് കസ്റ്റഡിയിലെടുക്കുകയും ട്യൂബിലൂടെ ഭക്ഷണം നൽകി ജീവൻ നിലനിർത്തുകയുമായിരുന്നു.
സമരം പിൻവലിക്കുന്നുവെന്ന് പ്രഖ്യാപിച്ചെങ്കിലും തീരുമാനത്തിന് പിന്നിലെ കാരണമെന്തെന്ന് ഇറോം ശർമ്മിള വ്യക്തമാക്കിയിട്ടില്ല.