ജാലിയൻ വാലാബാഗിന്റെ പ്രതികാരം
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ജാലിയൻ വാലാബാഗിന്റെ പ്രതികാരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2016, 12:16 pm IST
FacebookTwitterWhatsAppTelegram

കോളനി രാജ്യങ്ങളിലെ ജനങ്ങളെ പുഴുക്കളേപ്പോലെ കാണുന്ന ബ്രിട്ടീഷ് മേൽക്കോയ്മ ഭാരതീയന്റെ അക്രമ രാഹിത്യ സമരത്തോട് മാപ്പർഹിക്കാത്ത ക്രൂരത കാണിച്ച ദിനമാണ് 1919 ഏപ്രിൽ 13 .

പഞ്ചാബിലെ അമൃത് സറിൽ ബൈശാഖി ആഘോഷത്തോടനുബന്ധിച്ച് ജാലിയൻ വാലാബാഗിൽ സമ്മേളിച്ച ജനക്കൂട്ടത്തിന് നേരേ ബ്രിഗേഡിയർ ജനറൽ റെജിനാൾഡ് ഡയറിന്റെ നിർദ്ദേശമനുസരിച്ച് ബ്രിട്ടീഷ് പട്ടാളം വെടിവെക്കുകയായിരുന്നു . അനൗദ്യോഗിക കണക്കനുസരിച്ച് മരണ സംഖ്യ ആയിരത്തിലധികമാണ് . ഇരട്ടിയിലധികം പേർ പരിക്കേറ്റ് വീണു

നിർബന്ധിത വിരമിക്കലിന് വിധേയനായെങ്കിലും ബ്രിട്ടീഷ് യാഥാസ്ഥിതികർക്ക് ഡയർ വീരപുരുഷനായി മാറി .വെടിയുതിർക്കാൻ ഡയറിന് നിർദ്ദേശം നൽകിയ അന്നത്തെ പഞ്ചാബ് ലെഫ്റ്റനൻഡ് ഗവർണർ മൈക്കൽ ഓഡയറും പ്രകീർത്തിക്കപ്പെട്ടു. എന്നാൽ ജാലിയൻ വാലാബാഗ് സംഭവത്തിന് ദൃക്സാക്ഷിയായ ഒരു പത്തൊൻപത് കാരൻ മരിച്ചു വീണവരെ സാക്ഷി നിർത്തി അന്നൊരു പ്രതിജ്ഞയെടുത്തു . ഈ ക്രൂരതയ്‌ക്ക് പകരം ചോദിക്കുമെന്നായിരുന്നു പ്രതിജ്ഞ .

1940 മാര്‍ച്ച് 13 “ ലോക പരിതസ്ഥിതിയും അഫ്ഗാനിസ്ഥാനും “ എന്ന വിഷയത്തില്‍ ലണ്ടനിലെ കാക്സ്റ്റന്‍ ഹാളില്‍ ഈസ്റ്റ് ഇന്ത്യാ അസ്സോസിയേഷന്റെയും റോയല്‍ സെന്‍ട്രല്‍ ഏഷ്യന്‍ സൊസൈറ്റിയുടേയും ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ചടങ്ങ് പുരോഗമിക്കുന്നു . സെറ്റലാന്‍ഡ് പ്രഭുവിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന പരിപാടിയില്‍ ബ്രിഗേഡിയര്‍ ജനറല്‍ പി സൈക്സ് ആയിരുന്നു മുഖ്യപ്രഭാഷകന്‍ . പ്രധാനപ്രസംഗത്തിനു ശേഷമായിരുന്നു ജാലിയന്‍ വാലാ ബാഗിലെ നരമേധത്തിലൂടെ പ്രശസ്തനായ സര്‍ മൈക്കല്‍ ഓഡയറിന്റെ പ്രഭാഷണം . പ്രഭാഷണത്തിനു ശേഷം നന്ദി പ്രകടനത്തോടെ ചടങ്ങുകള്‍ അവസാനിച്ചു .

യഥാര്‍ത്ഥ നന്ദി പ്രകടനം ആരംഭിക്കാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ .. നിമിഷങ്ങള്‍ക്കകം മൈക്കല്‍ ഓഡയര്‍ വെടിയേറ്റു വീണു . നന്ദി പ്രകടനം അവിടെയും അവസാനിച്ചില്ല . സെറ്റ്ലന്‍ഡ് പ്രഭുവിനും , ലവിംഗ് ടണ്‍ പ്രഭുവിനും , സര്‍ ലൂയിസ് ഡെന്നും ഈരണ്ട് ഉണ്ടകളുടെ നന്ദി അറിയിക്കാന്‍ സര്‍ദ്ദാര്‍ ഉദ്ധം സിംഗ് മറന്നില്ല . അദ്ദേഹം കീശയില്‍ സൂക്ഷിച്ചിരുന്ന പ്രസ്താവനയില്‍ ഇങ്ങനെ പറഞ്ഞിരുന്നു

“എന്റെ പട്ടിണിക്കോലങ്ങളായ നാട്ടുകാര്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ പപ്പാസുകള്‍ക്ക് കീഴെ ഞെരിഞ്ഞമരുന്നത് ഞാന്‍ കാണുകയായിരുന്നു .ഇത്തരത്തില്‍ എന്റെ പ്രതിക്ഷേധം രേഖപ്പെടുത്തിയതില്‍ എനിക്ക് അശേഷം ഖേദമില്ല . ഇനി എന്നെ നിങ്ങള്‍ എങ്ങനെ ശിക്ഷിച്ചാലും അതു തടവു ശിക്ഷയായാലും വധ ശിക്ഷയായാലും എനിക്കു കൂസലില്ല . എനിക്കു മരണത്തെ അശേഷം ഭയമില്ല . രാജ്യത്തിനു ജീവന്‍ ബലിയര്‍പ്പിച്ചു മരിക്കുന്നതാണ് ധീരത “

ജാലിയന്‍ വാലാബാഗ് ഭീകരത നടന്ന 1919 ഇല്‍ ത്തന്നെ പ്രതികാരം നിര്‍വ്വഹിക്കാന്‍ ലണ്ടനിലെത്തിയ സര്‍ദ്ദാര്‍ ഉദ്ധംസിംഗ് നീണ്ട ഇരുപതുവര്‍ഷം അതിനു വേണ്ടി കാത്തിരുന്നു . 1940 ജൂലൈ 31 നു ബ്രിട്ടീഷ് ഗവണ്മെന്റ് അദ്ദേഹത്തെ തൂക്കിലേറ്റി .. 30 വര്‍ഷം മുന്‍പ് മദല്‍ ലാല്‍ ധിംഗ്രയുടെ രക്തസാക്ഷിത്ത്വം നടന്ന അതേ സ്ഥലത്ത് തന്നെ ഉദ്ധം സിംഗിന്റെ ബലിദാനവും നടന്നു .

ഡയറിന്റെ വെടിവെപ്പിന് ഔദ്യോഗിക കയ്യൊപ്പ് ചാർത്തിയ മൈക്കൽ ഓഡയറിനെ നീണ്ട 21 വർഷത്തെ കാത്തിരിപ്പിനു ശേഷം വെടിവെച്ചുകൊന്ന് ഉദ്ധം സിംഗ് തന്റെ പ്രതിജ്ഞ പാലിച്ചു . ലോക മനസാക്ഷിക്ക് മുന്നിൽ വെള്ളക്കാരന്റെ നൃശംസത ഒരിക്കൽ കൂടി തുറന്ന് കാട്ടാൻ ആ കൃത്യത്തിനു കഴിഞ്ഞു . മൃഗങ്ങളെപ്പോലെ വേട്ടയാടപ്പെട്ട പഞ്ചാബ് ജനതയ്‌ക്ക് വേണ്ടി പ്രതികാരം ചെയ്ത് ഉദ്ധം സിംഗ് രാഷ്‌ട്രത്തോടുള്ള കടമ പൂർത്തിയാക്കുകയും ചെയ്തു

ജാലിയൻ വാലാബാഗിന്റെ പട്ടടയിൽ രാഷ്‌ട്രത്തിനു വേണ്ടി എരിഞ്ഞമർന്നവരെ നമുക്ക് മറക്കാതിരിക്കാം . ഒപ്പം ഉദ്ധം സിംഗിനേയും .

ജൂലൈ 31 – സർദാർ ഉദ്ധം സിംഗ് ബലിദാനദിനം

Share4TweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies