ഇന്ത്യ-വെസ്റ്റിൻഡീസ് രണ്ടാം ടെസ്റ്റിലും ആതിഥേയർക്ക് ബാറ്റിങ്ങ് തകർച്ച. ഒന്നാമിന്നിംഗ്സിൽ 15 ഓവറിൽ 48 റൺസെടുക്കുന്നതിനിടെ, വിൻഡീസിന് നാല് വിക്കറ്റ് നഷ്ടമായി. രാജേന്ദ്ര ചന്ദ്രിക, ക്രെയിഗ് ബ്രാത്ത്വെയ്ത്ത്, മർലൺ സാമുവൽസ്, ഡാറൺ ബ്രാവോ എന്നിവരാണ് പുറത്തായത്.
നേരത്തെ ലോകേഷ് രാഹുലിന്റെയും അജിൻക്യ രഹാനെയുടെയും സെഞ്ച്വറി മികവിൽ ഇന്ത്യ 500 റൺസിന് ഡിക്ളയർ ചെയ്തിരുന്നു. ഒന്നാമിന്നിംഗ്സിലെ ഇന്ത്യൻ സ്കോറിനെക്കാൾ 256 റൺസ് പിന്നിലാണ് ആതിഥേയരിപ്പോൾ. കനത്ത മഴ മത്സരത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.