റിയോ ഒളിമ്പിക്സിൽ ഇന്ത്യയ്‌ക്ക് ഇന്ന് ആദ്യ മത്സരം. അമ്പെയ്‌ത്താണ് റിയോയിൽ ഇന്ത്യൻ താരങ്ങൾ പങ്കെടുക്കുന്ന ആദ്യ ഇനം. വൈകീട്ട് 5.30ന് പുരുഷന്മാരുടെ ടീം, വ്യക്തിഗത ഇനങ്ങളുടെ പ്രാഥമിക റൗണ്ടോടെയാണ് മത്സരങ്ങൾക്ക് തുടക്കമാകുക. പുരുഷ ടീമിനത്തിൽ ഇന്ത്യയ്‌ക്ക് മത്സരാർത്ഥികളില്ല.
അതേ സമയം വ്യക്തിഗതയിനത്തിൽ അതാനു ദാസ് ഇന്നിറങ്ങും. വനിതകളുടെ ടീം, വ്യക്തിഗത മത്സരങ്ങളും ഇന്ന് തുടങ്ങും. മെഡൽ പ്രതീക്ഷയായ ദീപിക കുമാരി രണ്ടിനങ്ങളിലും മത്സരിക്കുന്നുണ്ട്. വ്യക്തിഗതയിനത്തിൽ ബൊംബെയ്‍ല ദേവി, ലക്ഷ്മി റാണി മാജി എന്നിവർക്കും മത്സരങ്ങളുണ്ട്.















