ദുബായ്: കേരളത്തിന്റെ പ്രകൃതിഭംഗി കോറിയിട്ട ടാക്സി വാഹനങ്ങള്‍ ദുബായ് നിരത്തുകളില്‍ കൗതുകക്കാഴ്ചയായി മാറുന്നു. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് കേരള ടൂറിസം ആവിഷ്കരിച്ച പ്രചാരണ പരിപാടിയുടെ ഭാഗമായിട്ടാണ് ടാക്സി സര്‍വ്വീസുകള്‍. നാലുമണിക്കൂറില്‍ ഒരു സ്വപ്നദേശം’ എന്ന സന്ദേശത്തിനൊപ്പം സംസ്ഥാനത്തിന്റെ പ്രകൃതിഭംഗി ആലേഖനം ചെയ്ത ചെയ്ത ചിത്രങ്ങളോടെ 200 ഓളം ടാക്സികളാണ് ദുബായില്‍ സര്‍വ്വീസ് നടത്തുന്നത്.
കായലും കായല്‍യാത്രയും വെള്ളച്ചാട്ടവും തെങ്ങിന്‍തോപ്പുമൊക്കെ ചിത്രങ്ങളില്‍ ഇടംപിടിച്ചിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ വിനോദസഞ്ചാര സീസണ് വരുന്നതോടെ അറബ് യാത്രികരെ ലക്ഷ്യമിട്ടാണ് പ്രചാരണം. ആഗസ്്റ്റ് 15 വരെ പ്രചാരണം നീളും. അനുകൂല കാലാവസ്ഥയും കാലതാമസമില്ലാത്ത വിമാനസര്‍വ്വീസുകളും അവധിക്കാല യാത്രിക്കാരെ കേരളത്തിലേക്ക് ആകര്ഷിയക്കുമെന്നാണ് വിലയിരുത്തല്‍.
മുംബൈ മെട്രോയിലും, ലണ്ടനിലെ ടാക്സി ക്യാബുകളിലും ഇതേ രീതിയില്‍ കേരളം പ്രചാരണം നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് എത്തിയ വിനോദസഞ്ചാരികളുടെ എണ്ണം ഒരു ലക്ഷത്തിലധികമാണ്. ഇതില്‍ 51,149 പേരും സൗദി അറേബ്യയില്‍ നിന്നുമാണ്. ഒമാനില്‍ നിന്ന് 18,762 വിനോദ സഞ്ചാരികളും, യു.എ.ഇയില്‍ നിന്ന് മാത്രം 20,506 പേരും കഴിഞ്ഞ വര്‍ഷം കേരളത്തില്‍ എത്തിയിരുന്നു.
ദുബായില്‍ എത്തുന്ന വിനോദസഞ്ചാരത്തിന് എത്തുന്ന മറ്റ് വിദേശ പൗരന്മാരെ ആകര്‍ഷിക്കാനും പ്രചാരണം സഹായകമാകുമെന്നാണ് ടൂറിസം വകുപ്പിന്റെ വിലയിരുത്തല്‍.