റിയോ ഒളിമ്പിക്സിൽ അത്‍ലറ്റിക്സിലെ ആദ്യ സ്വർണം എത്യോപയ്‌ക്ക്. വനിതകളുടെ 10,000 മീറ്ററിൽ എത്യോപയുടെ അയാന അൽമാസാണ് സ്വർണം നേടിയത്.
ലോകറെക്കോഡോടെയാണ് അയാനയുടെ നേട്ടം. അതേസമയം ഇന്ത്യൻ താരങ്ങൾക്ക് അത്‍ലറ്റിക്സിന്‍റെ ആദ്യദിനം നിരാശയുടേതായി. ഇന്ന് രാവിലെ നടന്ന 400 മീറ്ററിൽ മലയാളി താരം മുഹമ്മദ് അനസിന് സെമിയിലെത്താനായില്ല. ഹീറ്റ്സിൽ ആറാമതായാണ് അനസ് ഫിനിഷ് ചെയ്തത്. 800 മീറ്ററിൽ മത്സരിച്ച മലയാളി താരം ജിൻസൺ ജോൺസണും സെമി കാണാതെ പുറത്തായി.
പുരുഷന്മാരുടെ 20 കിലോമീറ്റർ നടത്തത്തിൽ ഇന്ത്യയുടെ മനീഷ് സിംഗ് 13ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നടത്തത്തിൽ മത്സരിച്ച ഇന്ത്യയുടെ ഗുർ കെനിയയുടെ വിവിയൻ ഷെരിയോട്ട് വെള്ളിയും എത്യോപ്യയുടെ തന്നെ ടിർനിഷ് ഡിബാബ വെങ്കലവും നേടി. അതേസമയം ഡിസ്‍കസ് ത്രോയിൽ ഇന്ത്യയുടെ വികാസ് ഗൗഡ പുറത്തായി. യോഗ്യതാ റൗണ്ടിൽ 58.99 മീറ്റർ ദൂരം മാത്രം എറിഞ്ഞ ഗൗഡ 28ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.















