റിയോ ഡി ജനീറോ: ഒളിമ്പിക്‌സ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന സൈന നെ്ഹ്വാളും പുറത്തായി. വനിതാ സിംഗിള്‍സില്‍ യുക്രെയ്ന്‍ താരം മരീജ യൂലിറ്റിനയോടാണ് കടുത്ത പോരാട്ടത്തിനൊടുവില്‍ സൈന അടിയറവ് പറഞ്ഞത്.
21-18, 21-19 എന്ന സ്‌കോറിനാണ് മരീജ യൂലിറ്റിന വിജയിച്ചത്. രണ്ട് ഗെയിമുകളിലും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു നടന്നത്. ഗെയിമിന്റെ ഒരു ഘട്ടത്തിലും ആര്‍ക്കും വലിയ മുന്‍തൂക്കം ലഭിച്ചില്ല. ആദ്യ ഗെയിമില്‍ 13-12 എന്ന നിലയില്‍ സൈന മുന്നിലെത്തിയെങ്കിലും ഇത് നിലനിര്‍ത്താന്‍ കഴിഞ്ഞില്ല.
കടുത്ത സമ്മര്‍ദ്ദം അതിജീവിക്കാന്‍ കഴിയാഞ്ഞതാണ് സൈനയ്‌ക്ക് വിനയായത്. ലോകറാങ്കിംഗില്‍ അറുപത്തിയൊന്നാം സ്ഥാനത്താണ് മരീജ.















